Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പോക്കറ്റടി പരമ്പരയിലൂടെ പൊലീസിന്റെ സ്വൈര്യം കെടുത്തിയത് കാലങ്ങളോളം; പാർക്കുകളും ബസ് സ്റ്റോപ്പുകളും ലക്ഷ്യമാക്കി മോഷണം നടത്തിയത് കാമുകിയും കാമുകനും; പുരുഷ വേഷത്തിൽ പിടിച്ചുപറിക്ക് ഇറങ്ങുന്ന കാമുകി മോഷണകലയിൽ വിദഗ്ദ; പൊലീസ് പൊക്കിയപ്പോൾ കിട്ടിയത് മോഷ്ടിച്ച മൊബൈൽ ഫോണുകളും വാഹനവും

പോക്കറ്റടി പരമ്പരയിലൂടെ പൊലീസിന്റെ സ്വൈര്യം കെടുത്തിയത് കാലങ്ങളോളം; പാർക്കുകളും ബസ് സ്റ്റോപ്പുകളും ലക്ഷ്യമാക്കി മോഷണം നടത്തിയത് കാമുകിയും കാമുകനും; പുരുഷ വേഷത്തിൽ പിടിച്ചുപറിക്ക് ഇറങ്ങുന്ന കാമുകി മോഷണകലയിൽ വിദഗ്ദ; പൊലീസ് പൊക്കിയപ്പോൾ കിട്ടിയത് മോഷ്ടിച്ച മൊബൈൽ ഫോണുകളും വാഹനവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നിരന്തരമായി പോക്കറ്റടി നടത്തി പൊലീസിന്റെ സമാധാനം നഷ്ടപ്പെടുത്തിയ മോഷ്ടാക്കളായ കാമുകിയും കാമുകനും പിടിയിൽ. കുറച്ച് കാലങ്ങളായി പാർക്കുകളിലും ബസ് സ്റ്റോപ്പുകളിലുമുള്ളവരെ ലക്ഷ്യം വെച്ച് ഇവർ നടത്തിയ മോഷണങ്ങൾ തുടർക്കഥയായിരുന്നു. എന്നാൽ ഇരുവരേയും പിടിക്കാൻ പൊലീസിന് കഴിയാഞ്ഞത് വൻ പ്രതിഷേധങ്ങൾക്കും കാരണമായി. തുടർന്ന് ചൊവ്വാഴ്ചയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയിലാണ് ഇവരെ പറ്റിയുള്ള പരാതി ആദ്യം ലഭിക്കുന്നത്. എന്നാൽ തന്ത്രപരമായി ഇവർ പല സ്ഥലങ്ങളിൽ നിന്ന് മുങ്ങുകയാണ് ചെയ്യുന്നത്.

ബൈക്കിലെത്തിയ ഒരു യുവാവും യുവതിയും തന്റെ ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയി എന്നായിരുന്നു ആദ്യം ലഭിച്ച പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജുവിനെയും കാമുകി അഞ്ജലിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മായാപുരിയിൽ നിന്നുമാണ് ഇരുവരും അറസ്റ്റിലാകുന്നത്.മോഷണവും തട്ടിപ്പറിയുമായി ബന്ധപ്പെട്ട് 20ൽ അധികം കേസാണ് ഇവരുടെ പേരിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനായി പുരുഷ വേഷം കെട്ടിയാണ് അഞ്ജലി പുറത്തിറങ്ങുന്നത്. ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും ഒരു വാഹനവും പൊലീസ് പിടിച്ചെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP