Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹത്തിന് വീട്ടുകാരും പച്ചക്കൊടി കാട്ടിയിട്ടും ജീവനൊടുക്കി കമിതാക്കൾ; രവി മരക്കൊമ്പിൽ തൂങ്ങി മരിച്ചതറിഞ്ഞ് അനിത ജീവനൊടുക്കിയത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; വിവാഹത്തിന് രണ്ടാഴ്‌ച്ച മാത്രം അവശേഷിക്കവെ പ്രണയജോടികൾ ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടി ബന്ധുക്കളും നാട്ടുകാരും

ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹത്തിന് വീട്ടുകാരും പച്ചക്കൊടി കാട്ടിയിട്ടും ജീവനൊടുക്കി കമിതാക്കൾ; രവി മരക്കൊമ്പിൽ തൂങ്ങി മരിച്ചതറിഞ്ഞ് അനിത ജീവനൊടുക്കിയത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; വിവാഹത്തിന് രണ്ടാഴ്‌ച്ച മാത്രം അവശേഷിക്കവെ പ്രണയജോടികൾ ആത്മഹത്യ ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടി ബന്ധുക്കളും നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: വിവാഹ നിശ്ചയത്തിന് ശേഷം കമിതാക്കൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ശങ്കരെഡ്ഡി ജില്ലയിലെ കാങ്തി ഗ്രാമത്തിൽ കമിതാക്കളായ രവിയും അനിതയുമാണ് വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിൽ നേരത്തേ പ്രണയത്തിലായിരുന്നു.

പരസ്പരം പ്രണയിച്ച ഇരുവരും ഒടുവിൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. തങ്ങളുടെ പ്രണയം ഇരുവരും തങ്ങളുട വീടുകളിൽ പറഞ്ഞു. വലിയ എതിർപ്പ് പ്രതീക്ഷിച്ചാണ് പറഞ്ഞതെങ്കിലും വീട്ടുകാർ വലിയ എതിർപ്പ് പ്രകടിപ്പിച്ചില്ല. എതിർക്കുമെന്ന് കരുതിയ രക്ഷിതാക്കളും വിവാഹത്തിന് സമ്മതിച്ചതോടെ വിവാഹത്തിന് മുഹൂർത്തവും എടുത്തിരുന്നു. മെയ് 30ന് വിവാഹത്തിന് മുഹൂർത്തം നിശ്ചയിച്ചിരുന്നത്. ഇത്രയൊക്കെയായിട്ടും കമിതാക്കൾ ജീവനൊടുക്കിയ ഞെട്ടലിലാണ് ഗ്രാമം ഒന്നാകെ.

രവിയെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രവിയുടെ മരണവിവരം അറിഞ്ഞ അനിത വീട്ടിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവാഹത്തിന് രക്ഷിതാക്കൾ സമ്മതിച്ചിട്ടും കമിതാക്കൾ ആത്മഹത്യ ചെയ്തത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP