Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാചകവാതക വില കൂട്ടി; സിലിണ്ടറിന് വർദ്ധിപ്പിച്ചത് 11 രൂപ 50 പൈസ; ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി

പാചകവാതക വില കൂട്ടി; സിലിണ്ടറിന് വർദ്ധിപ്പിച്ചത് 11 രൂപ 50 പൈസ; ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി

സ്വന്തം ലേഖകൻ

 കൊച്ചി: പാചക വാതക വില കൂട്ടി. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. കൂട്ടിയ തുക ഉപഭോക്താക്കൾക്ക് സബ്സിഡിയായി ലഭിക്കും. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വർധിച്ചു. കൂട്ടിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വർധിപ്പിക്കാൻ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് പാചക വാതക വില എണ്ണ കമ്പനികൾ വർധിപ്പിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകൾക്ക് വില വർധന ബാധകമല്ലെന്നും എണ്ണ കമ്പനികൾ വ്യക്തമാക്കി.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP