Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധന വില വർധനയ്ക്കു പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതകത്തിന്റെ വിലയും വർധിപ്പിച്ചു; വർധന സിലിണ്ടറിന് 2.07 രൂപ; വിമാന ഇന്ധനത്തിന്റെ വിലയിൽ 3.7 ശതമാനം കുറവ്

ഇന്ധന വില വർധനയ്ക്കു പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതകത്തിന്റെ വിലയും വർധിപ്പിച്ചു; വർധന സിലിണ്ടറിന് 2.07 രൂപ; വിമാന ഇന്ധനത്തിന്റെ വിലയിൽ 3.7 ശതമാനം കുറവ്

ന്യൂഡൽഹി: പെട്രോൾ വിലവർധനയ്ക്കു പിന്നാലെ ഗാർഹിക ആവശ്യത്തിനുള്ള സബ്സിഡി പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 2.07 രൂപയാണ് വർധിപ്പിച്ചത്. ആറ് മാസത്തിനുള്ളിൽ ഇത് ഏഴാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 94 രൂപയും കൂട്ടിയിട്ടുണ്ട്.

അതേസമയം, വിമാന ഇന്ധനത്തിന്റെ വിലയിൽ 3.7 ശതമാനത്തിന്റെ കുറവു വരുത്തിയിട്ടുണ്ട്. കിലോലിറ്ററിന് 1881 രൂപയാണ് വിമാന ഇന്ധനത്തിന് വില കുറച്ചത്. തുടർച്ചയായ രണ്ട് വർധനവിന് ശേഷമാണ് വിമാന ഇന്ധന വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പെട്രോൾ വിലയിലും നേരിയ വർധനവ് വരുത്തിയിരുന്നു. ലിറ്ററിന് 13 പൈസയാണ് ബുധനാഴ്ച പെട്രോളിന് വർധിപ്പിച്ചത്. ഡീസലിന് ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP