Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് യുവതിയുടെ ആത്മഹത്യ ശ്രമം; പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല; ആത്മഹത്യ ശ്രമം നടന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ; ആരോപണം നിഷേധിച്ച് ബിജെപി എംഎൽഎ കുൽദീപ് സിങ്

ബിജെപി എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് യുവതിയുടെ ആത്മഹത്യ ശ്രമം; പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല; ആത്മഹത്യ ശ്രമം നടന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ; ആരോപണം നിഷേധിച്ച് ബിജെപി എംഎൽഎ കുൽദീപ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു പുറത്ത് യുവതിയും കുടുംബവും ജീവനൊടുക്കാൻ ശ്രമിച്ചു. ലക്‌നോവിലെ വീടിനു പുറത്താണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ബിജെപി എംഎൽഎ തന്നെ പീഡിപ്പിച്ചെന്നും തന്റെ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവതിയുടെ ജീവനൊടുക്കൽ ശ്രമം. എന്നാൽ യുവതിയുടെ ആരോപണം തന്നെ കുടുക്കാൻ വേണ്ടിയാണെന്ന് ബിജെപി എംഎൽഎ കുൽദീപ് സിങ് പറഞ്ഞു.

ഉന്നാവോയിൽനിന്നുള്ള ബിജെപി നിയമസഭാംഗം കുൽദീപ് സിങ് സെംഗറിനെതിരേയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്. എംഎൽഎയും സഹോദരനും ചേർന്ന് കഴിഞ്ഞ ജൂണിൽ തന്നെ പീഡിപ്പിച്ചെന്നും പൊലീസിൽ പരാതി നൽകിയതിനു തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്ന യുവതി, എംഎൽഎയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയോടുവരെ താൻ പരാതിപ്പെട്ടിരുന്നെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്നും യുവതി മുന്നറിയിപ്പ് നൽകി.

അതേസമയം ആരോപണങ്ങൾ ബിജെപി എംഎൽഎ നിഷേധിച്ചു. തന്നെ കുരുക്കാനാണ് യുവതിയുടെയും കുടുംബത്തിന്റെയും ശ്രമമെന്ന് എംഎൽഎ കുറ്റപ്പെടുത്തി. സമാജ്വാദി പാർട്ടി, ബിഎസ്‌പി എന്നീ പാർട്ടികളിൽ പ്രവർത്തിച്ചശേഷമാണ് കുൽദീപ് സിങ് ബിജെപിയിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP