Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രാവൽ ഏജൻസികൾ ഉടൻ ഇല്ലാതാകുമോ? എയർലൈൻ വഴി ബുക്ക് ചെയ്യാത്ത ടിക്കറ്റുകൾക്ക് 18 ഡോളർ ഫീസ് ഏർപ്പെടുത്തി ലുഫ്താൻസ; മറ്റ് കമ്പനികളും ഉടൻ നടപ്പിലാക്കിയേക്കും

ട്രാവൽ ഏജൻസികൾ ഉടൻ ഇല്ലാതാകുമോ? എയർലൈൻ വഴി ബുക്ക് ചെയ്യാത്ത ടിക്കറ്റുകൾക്ക് 18 ഡോളർ ഫീസ് ഏർപ്പെടുത്തി ലുഫ്താൻസ; മറ്റ് കമ്പനികളും ഉടൻ നടപ്പിലാക്കിയേക്കും

സെപ്റ്റംബർ ഒന്ന് മുതൽ ലുഫ്താൻസയിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ അവരുടെ വെബ്‌സൈറ്റിൽ നിന്നും ടിക്കറ്റ് എടുക്കുമ്പോൾ ആയിരിക്കും കുറഞ്ഞ നിരക്ക് ലഭിക്കുക. ട്രാവൽ ഏജൻസികൾക്ക് നൽകുന്ന അതേ നിരക്ക് വെബ്‌സൈറ്റിനും നൽകി എമിറേറ്റ്‌സ് തുടങ്ങിയ പരിഷ്‌കാരമാണ് ഇപ്പോൾ ലുഫ്താൻസയും ഏർപ്പെടുത്തുന്നത്. മുൻപ് നേരിട്ട് എടുത്താൽ കൂടിയായ നിരക്കും ഏജൻസികൾ വഴി എടുത്താൽ മെച്ചപ്പെട്ട നിരക്കുമായിരുന്നു. ലുഫ്താൻസ ഏജൻസികൾ വഴി എടുക്കുന്നത് ചെലവേറിയത് ആക്കിയതോടെ മറ്റ് എയർലൈനുകളും ഇതേ പാത തുടരുമെന്നും ട്രാവൽ ഏജൻസികൾ ചരമം അടയുമെന്നുമാണ് സൂചന.

ഗ്ലാബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിലൂടെ ലുഫ്താൻസയുടെ ടിക്കറ്റ് വാങ്ങുന്നവരാണ് സെപ്റ്റംബർ മുതൽ ഒരു സർചാർജ് , ഡിസ്ട്രിബ്യൂഷൻ കോസ്റ്റ് ചാർജ് (ഡിസിസി) നൽകേണ്ടി വരുന്നത്. ജിഡിഎസിലൂടെയാണ് ഇന്ത്യയിലും വിദേശത്തുമുള്ള ട്രാവൽ ഏജൻസികളും ട്രാവൽ പോർട്ടലുകളും ഇപ്പോൾ ലുഫ്താൻസയുടെ ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ ട്രാവൽ ഏജന്റുമാരിലൂടെയും ട്രാവൽ പോർട്ടലുകളിലൂടെയും വിറ്റഴിക്കുന്ന ഓരോ ടിക്കറ്റിന് പുറത്തും ഫുൾ സർവീസ് എയർലൈനുകൾ അഞ്ചോ ആറോ ഡോളറാണ് ജിഡിഎസ് ചാർജായി ഈടാക്കുന്നത്. ഇത് ടിക്കറ്റിനൊപ്പം തന്നെയാണ് യാത്രക്കാരിൽ നിന്നും ഈടാക്കാറുള്ളത്.എന്നാൽ പുതിയ നീക്കമനുസരിച്ച് ഈ ചാർജ് പ്രത്യേകമായി ഈടാക്കാനാണ് ലുഫ്താൻസ ഒരുങ്ങുന്നത്. ലുഫ്താൻസയുടെ പാത പിന്തുടർന്ന് ഇന്ത്യയിലെയും വിദേശത്തെയും വിമാനക്കമ്പനികളുടെ ഈ പരിഷ്‌കാരം നടപ്പിലാക്കിയേക്കുമെന്നാണ് ഒരു മുതിർന്ന് എയർലൈൻ ഉദ്യോഗസ്ഥൻ പറയുന്നത്.

ലുഫ്താൻസയുടെ ഈ നീക്കത്തിൽ ഇന്ത്യയിലെ ട്രാവൽ ഏജന്റുകൾ പരിഭ്രമത്തിലായിരിക്കുകയാണ്. ഇതു പ്രകാരം വിമാനക്കമ്പനിയിൽ നിന്നും തങ്ങൾ ഉയർന്ന നിരക്കിന് ടിക്കറ്റുകൾ വാങ്ങേണ്ടി വരുമെന്നും അത് താരതമ്യേന മത്സരം കുറഞ്ഞ രീതിയിൽ വിറ്റഴിക്കേണ്ടി വരുമെന്നുമാണ് അവർ ആശങ്കപ്പെടുന്നത്.ലുഫ്താൻസയെപ്പോലുള്ള ഒരു വലിയ വിമാനക്കമ്പനി ഇത്തരമൊരു പരിഷ്‌കാരം നടപ്പിലാക്കുകയാണെങ്കിൽ മറ്റ് വിദേശ വിമാനക്കമ്പനികളും ഇത് പിന്തുടരുമെന്നതാണ് ട്രാവൽ ഏജന്റുമാരുടെ ഏറ്റവും വലിയ ഭയം.

എന്നാൽ ജർമൻ കാരിയറായ ലുഫ്താൻസ ഇത്തരത്തിൽ ചാർജുകൾ വർധിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ലോകത്തിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ അയർലണ്ടിലെ റൈന എയർ ഇതിന്റെ ഉയർന്ന ഫീസുകളും ചാർജുകളും കുറയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.ലുഫ്താൻസ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരം വിവിധ ബുക്കിങ് ചാനലുകളിലെ നിരക്ക് വ്യത്യസത്തെ പരിഗണിക്കുന്നുണ്ട്.ഇന്നത്തെ അവസ്ഥയിൽ ജിഡിഎസിലൂടെയുള്ള ബുക്കിങ് മറ്റുള്ള ബുക്കിങ് രീതികളേക്കാൾ കൂടുതൽ ചാർജാണ് ഈടാക്കുന്നത്.അതായത് ലുഫ്താൻസയുടെ പോർട്ടലിൽ ഇതിന് ചാർജ് വളരെ കുറവാണെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടുന്നു. ഏതായാലും പുതിയ പരിഷ്‌കാരം മറ്റ് വിമാനക്കമ്പനികളും പിന്തുടർന്നാൽ ടിക്കറ്റ് ബുക്കിങ് രംഗത്ത് സമൂലമായ മാറ്റത്തിനായിരിക്കും ഇത് കാരണമാകുക. ട്രാവൽ ഏജൻസികൾക്ക് വംശനാശമുണ്ടാകുകയും യാത്രക്കാരുടെ ടിക്കറ്റ് ബുക്കിങ് രീതികളിൽ വിപ്ലവാത്മകമായ മാറ്റമുണ്ടാകുകയും ചെയ്യും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP