Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിതാവ് മരിച്ച് ഒരുമാസം പിന്നിട്ടിട്ടും സംസ്‌കരിക്കാതെ അന്ധവിശ്വാസം പൊക്കിപ്പിടിച്ച് മധ്യപ്രദേശ് എഡിജിപി; സമാധിയിലാണെന്നും പുനർജനിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ; ഒരുമാസം പിന്നിട്ട് മൃതദേഹം അഴുകിയതോടെ ലീവെടുത്ത് രക്ഷപ്പെട്ട് ജീവനക്കാർ; മറവ് ചെയ്യാത്തത് ആയുർവേദ ചികിത്സയോട് പ്രതികരിക്കുന്നതുകൊണ്ടെന്നും എഡിജിപിയുടെ വിചിത്ര വാദം

പിതാവ് മരിച്ച് ഒരുമാസം പിന്നിട്ടിട്ടും സംസ്‌കരിക്കാതെ അന്ധവിശ്വാസം പൊക്കിപ്പിടിച്ച് മധ്യപ്രദേശ് എഡിജിപി; സമാധിയിലാണെന്നും പുനർജനിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ; ഒരുമാസം പിന്നിട്ട് മൃതദേഹം അഴുകിയതോടെ ലീവെടുത്ത് രക്ഷപ്പെട്ട് ജീവനക്കാർ; മറവ് ചെയ്യാത്തത് ആയുർവേദ ചികിത്സയോട് പ്രതികരിക്കുന്നതുകൊണ്ടെന്നും എഡിജിപിയുടെ വിചിത്ര വാദം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പിതാവിന്റെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടിൽ സൂക്ഷിക്കുകയാണ് മധ്യപ്രദേശ് എഡിജിപി രാജേന്ദ്ര കുമാർ മിശ്ര. വിചിത്ര വാദമാണ് ഇത്തരത്തിൽ മൃതദേഹം സൂക്ഷിക്കുന്നതിന് മകൻ പറയുന്നത്. തന്റെ അച്ഛൻ ആയുർവേദ ചികിത്സയോട് പ്രികരിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥന്റെ വാദം.

കഴിഞ്ഞ മാസം 14നാണ് രാജേന്ദ്ര കുമാർ മിശ്രയുടെ പിതാവ് ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. തുടർന്ന് വീട്ടിൽ സൂക്ഷിച്ച മൃതദേഹം വല്ലാതെ അഴുകിയതിനെ തുടർന്ന് ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നാണ് ഈ വിവരം പുറംലോകം അറിയുന്നത്. എന്നാൽ പരാതികൾ ഒന്നും ഇല്ലാത്തതിനാൽ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയിരിക്കയാണ് പൊലീസ്.

എന്നാൽ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് മിശ്രയുടെ നിലപാട്. പിതാവ് ഇപ്പോൾ ഒരു ആയുർവേദ ഡോക്ടറുടെ ചികിത്സയിലാണെന്നും മിശ്ര വ്യക്തമാക്കി. എന്നാൽ പിതാവിനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തോട് പറ്റില്ല എന്നാണ് മിശ്ര പ്രതികരിച്ചത്. അദ്ദേഹം സമാധിയിലാണെന്നാണ് വീട്ടുകാർ പറയുന്നതെന്ന് സംസ്ഥാനത്തെ മുൻ ഫോറൻസിക്ക് മേധാവി ഡോ ഡി.കെ സത്പതി പ്രതികരിച്ചു.മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം കാരണം അസ്വസ്ഥതകൾ അനുഭവപ്പെട്ട മിശ്രയുടെ പെഴ്സണൽ സ്റ്റാഫ് അംഗങ്ങൾ പലരും ജോലിയിൽ നിന്ന് അവധി എടുത്തിരുന്നു. മൃതദേഹം പുനരുജ്ജീവിപ്പിക്കാനായി വീട്ടുകാർ മന്ത്രവാദിയെ വരുത്തിയതായും ഇവർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP