Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിമാരും സ്വിറ്റ്‌സർലന്റ് യാത്രയ്ക്കായി ചെലവഴിച്ചത് 1.58 കോടിയെന്ന് വിവരാവകാശ രേഖകൾ; അഴിമതി വിരുദ്ധ പോരാളി അജയ് ദുബെയ്ക്ക് വിവരാവകാശം വഴി ലഭിച്ചത് വിമാനയാത്രയും താമസവും അടക്കമുള്ള ചെലവുകളുടെ കണക്ക്; കമൽനാഥും സംഘവും സ്വിറ്റ്‌സർലന്റിൽ പോയത് ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിക്ക്

മധ്യപ്രദേശ് മുഖ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിമാരും സ്വിറ്റ്‌സർലന്റ് യാത്രയ്ക്കായി ചെലവഴിച്ചത് 1.58 കോടിയെന്ന് വിവരാവകാശ രേഖകൾ;  അഴിമതി വിരുദ്ധ പോരാളി അജയ് ദുബെയ്ക്ക് വിവരാവകാശം വഴി ലഭിച്ചത് വിമാനയാത്രയും താമസവും അടക്കമുള്ള ചെലവുകളുടെ കണക്ക്; കമൽനാഥും സംഘവും സ്വിറ്റ്‌സർലന്റിൽ പോയത് ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിക്ക്

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: സ്വിറ്റസർലന്റിലേക്ക് യാത്ര ചെയ്യുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും വേണ്ടി 1.58 കോടി ചെലവാക്കേണ്ടി വന്നുവെന്ന് വിവരാവകാശ രേഖകൾ. മധ്യപ്രദേശിലെ അഴിമതി വിരുദ്ധ പോരാളിയായ അജയ് ദുബെ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കാണ് സർക്കാർ 1.58 കോടി ചെലവഴിച്ചതായി മറുപടി ലഭിച്ചത്. വിമാനയാത്രയും താമസവും ഉൾപ്പടെയുള്ള ചെലവുകളാണ് ഇതെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.

കമൽനാഥിന് പുറമെ മധ്യപ്രദേശ് ചീഫ് സെക്രട്ടറി എസ്.ആർ മൊഹന്തി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അശോക് ബൻവാൾ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് സുലൈമാൻ എന്നിവർക്കു വേണ്ടിയാണ് സർക്കാർ ഇത്രയും തുക ചെലവഴിച്ചത്. ഈ വർഷം ജനുവരിയിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് കമൽനാഥും സംഘവും സ്വിറ്റ്‌സർലൻഡിൽ പോയത്.

എന്നാൽ തങ്ങൾ മാത്രമല്ല പരിപാടിയിൽ പങ്കെടുത്തതെന്നും ആന്ധ്രപ്രദേശ്, തെലങ്കാന, മഹരാഷ്ട്ര സംസ്ഥാന പ്രതിനിധികളും പങ്കെടുത്തിട്ടുണ്ടെന്നും അവരുടെ ചെലവുകൾ അതത് സംസ്ഥാനങ്ങളാണ് വഹിച്ചതെന്നുമാണ് മധ്യപ്രദേശ് സർക്കാറിന്റെ നിലപാട്.

ഈ സംസ്ഥാനങ്ങൾ തങ്ങളേക്കാൾ തുക പരിപാടിക്കായി ചെലവഴിച്ചതായും മധ്യപ്രദേശ് സർക്കാർ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ സമാഹരണ പരിപാടിയാണ് സ്വിറ്റ്‌സർലൻഡിൽ നടന്നതെന്നും ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ സഹായകരമാണെന്നും സർക്കാർ വ്യത്തങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP