Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോഗ്യപ്രവർത്തകർക്ക് വേണ്ടത് നിശ്ചിത ടാർഗെറ്റ്: ആളെ എത്തിച്ചില്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറാകണം അല്ലെങ്കിൽ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കും; പുരുഷന്മാരെ വന്ധ്യംകരിക്കണമെന്ന് പുരുഷ ആരോഗ്യ പ്രവർത്തകർക്ക് കർശന നിർദ്ദേശം; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് തടിയൂരി മധ്യപ്രദേശ് സർക്കാർ

ആരോഗ്യപ്രവർത്തകർക്ക് വേണ്ടത് നിശ്ചിത ടാർഗെറ്റ്: ആളെ എത്തിച്ചില്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറാകണം അല്ലെങ്കിൽ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കും; പുരുഷന്മാരെ വന്ധ്യംകരിക്കണമെന്ന് പുരുഷ ആരോഗ്യ പ്രവർത്തകർക്ക് കർശന നിർദ്ദേശം; വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് തടിയൂരി മധ്യപ്രദേശ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പുരുഷന്മാരെ വന്ധ്യംകരിക്കണമെന്ന് പുരുഷ ആരോഗ്യ പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയ കമൽ നാഥ് സർക്കാർ ഒടുവിൽ ഉത്തരവ് പിൻവലിച്ചു. വിവിധ മേഖലകളിൽ നിന്നുമുയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. മാർച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ പുരുഷ ആരോഗ്യപ്രവർത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയാറാകണമെന്നുമായിരുന്നു ഉത്തരവിലുള്ളത്.

മാർച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ പുരുഷ ആരോഗ്യപ്രവർത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അതല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറാകണമെന്നുമാണ് ഉത്തരവിലുള്ളത്. കുടുംബാസൂത്രണ പരിപാടിയിൽ പുരുഷന്മാരുടെ പങ്കാളിത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ എത്തിയത്. ദേശീയ കുടുംബാരോഗ്യ സർവേ- 4 പ്രകാരം 0.5 ശതമാനം പുരുഷന്മാർ മാത്രമാണ് മധ്യപ്രദേശിൽ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്.

കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതൽ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവർത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത സമയം നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2019 -20 കാലയളവിൽ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാൻ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എൻഎച്ച്എം ഡയറക്ടർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്.

ഇതിനായി നിശ്ചിത ടാർഗെറ്റും ഇവർക്ക് നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2019 -20 കാലയളവിൽ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാൻ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എൻഎച്ച്എം ഡയറക്ടർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. മേൽഉദ്യോഗസ്ഥരോട് മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങൾ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിർദ്ദേശമുണ്ട്. ഇവരുടെ പേര് നിർബന്ധിത വിരമിക്കിലിനായി നിർദ്ദേശിക്കുമെന്നും വിഞ്ജാപനത്തിൽ പറയുന്നു.

'ഞങ്ങൾ ബലാൽക്കരമായി ഇതുനടപ്പാക്കണം എന്നല്ല ആവശ്യപ്പെടുന്നത്. ബോധവൽക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കുടുംബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേർ ഉണ്ട്. എന്നാൽ അവർക്ക് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ല. ഒരു വർഷത്തെ കാലയളവിനുള്ളിൽ ഒരാളെ പോലും ബോധവൽക്കരിച്ച് ഇതിനായി എത്തിക്കാൻ സാധിക്കാത്തത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്.'എൻഎച്ച്എം ഡെപ്യൂട്ടി ഡയറക്ടർ ഡോ.പ്രഗ്യ തിവാരി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP