Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിൽ മദ്യം ഇനി ഓൺലൈനായും; 3,000 മദ്യവിൽപ്പന ശാലകൾ കൂടി തുറക്കാനും തീരുമാനിച്ച് കോൺഗ്രസ് സർക്കാർ

മധ്യപ്രദേശിൽ മദ്യം ഇനി ഓൺലൈനായും; 3,000 മദ്യവിൽപ്പന ശാലകൾ കൂടി തുറക്കാനും തീരുമാനിച്ച് കോൺഗ്രസ് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മധ്യപ്രദേശിൽ ഇനി മദ്യം ഓൺലൈനായി വാങ്ങാം. 3,000 മദ്യവില്പന ശാലകൾ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020-21 ലെ മധ്യപ്രദേശ് സർക്കാരിന്റെ എക്‌സൈസ് നയത്തിലാണ് മദ്യം ഓൺലൈനായി ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. മദ്യ വിൽപനയിൽ 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനായി 1,061 വിദേശ മദ്യവിൽപന ശാലകളും 2,544 സ്വദേശ മദ്യവിൽപ്പന ശാലകളും പുതുതായി തുറക്കും. സംസ്ഥാനത്തെ റവന്യൂ വരുമാനം കൂട്ടാനായാണ് കോൺഗ്രസ് സർക്കാർ മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തിയത്.

ഓൺലൈൻ വിതരണം നിരീക്ഷിക്കാൻ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാർക്കോഡ് രേഖപ്പെടുത്തും. ഇ-ടെണ്ടർ ലേലം വഴി ഓൺലൈൻ മദ്യ വിൽപനയുടെ നടപടികൾ തുടങ്ങും. മധ്യപ്രദേശിലെ മുന്തരി കർഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്‌സൈസ് നയത്തിൽ പദ്ധതിയുണ്ട്. മുന്തിരിയിൽ നിന്ന് വീഞ്ഞ് നിർമ്മിക്കാനുള്ള നടപടി തുടങ്ങും. ഈ വീഞ്ഞ് വിൽപന നടത്താൻ മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഔട്ട്‌ലറ്റുകൾ തുടങ്ങാനും പുതിയ എക്‌സൈസ് നയത്തിലുണ്ട്. പതിനായിരം രൂപയായിരിക്കും ഔട്ട്‌ലറ്റിന്റെ ഒരു വർഷത്തേക്കുള്ള ഫീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP