Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

13 പേരുടെ ജീവനെടുത്ത തൂത്തുക്കുടി പൊലീസ് വെടിവെയ്‌പ്പ് ഇനി സിബിഐ അന്വേഷിക്കും; സിബിഐ അന്വേഷിക്കണമെന്ന് നിലപാട് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി; കേസ് ഫയൽ സിബിഐക്ക് കൈമാറി

13 പേരുടെ ജീവനെടുത്ത തൂത്തുക്കുടി പൊലീസ് വെടിവെയ്‌പ്പ് ഇനി സിബിഐ അന്വേഷിക്കും; സിബിഐ അന്വേഷിക്കണമെന്ന് നിലപാട് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി; കേസ് ഫയൽ സിബിഐക്ക് കൈമാറി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാ്ക്ടറിക്കെതിരെയുണ്ടായ പ്രതിഷേധ സമരത്തിന് നേരെയുള്ള പൊലീസ് വെടിവെയ്‌പ്പിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. പൊലീസ് വെടിവെയ്‌പ്പിൽ 13 പേർ കൊല്ലപ്പെടുകയും ഓട്ടനവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് 22നായിരുന്നു സംഭവം. ജസ്റ്റിസ് സി.ടി.സെൽവം, ജസ്റ്റിസ് എ.എം.ബഷീർ എന്നിവർ ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് വെടിവയ്‌പ്പുമായി ബന്ധപ്പെട്ട ഫയലുകൾ കോടതി സിബിഐക്കു കൈമാറി.

വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച കേസ് ഡയറി, ഇന്റലിജൻസ് റിപ്പോർട്ട് എന്നിവ പരിശോധിച്ച ശേഷമാണ് കേസ് സിബിഐക്കു വിട്ടത്.അന്വേഷണവുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ കോടതികളിലെ മുഴുവൻ കേസുകളും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റിയിരുന്നു. തൂത്തുക്കുടിയിലെ ചെമ്പ് ഉൽപ്പാദന ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യം വൻതോതിൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്നതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. കഴിഞ്ഞ മെയ്‌ 22നാണ് വെടിവയ്‌പ്പുണ്ടായത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സംഭവത്തിലുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP