Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ ലൈംഗികശേഷി പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; ശേഷി ഇല്ലായ്മ മറച്ചുവച്ച് വിവാഹം കഴിക്കുന്നവരെ ശിക്ഷിക്കാൻ നിയമഭേദഗതി വേണമെന്നം നിർദ്ദേശം

വിവാഹത്തിന് മുമ്പ് വധൂവരന്മാരുടെ ലൈംഗികശേഷി പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; ശേഷി ഇല്ലായ്മ മറച്ചുവച്ച് വിവാഹം കഴിക്കുന്നവരെ ശിക്ഷിക്കാൻ നിയമഭേദഗതി വേണമെന്നം നിർദ്ദേശം

ചെന്നൈ: വിവാഹത്തിന് മുമ്പ് വധൂരവന്മാർ വൈദ്യപരിശോധന നടത്തണമെന്ന ആവശ്യം വർദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. എയിഡ്‌സ് രോഗമുണ്ടോ എന്നറിയാൻ പരിശോധന നടത്തണമെന്നതായിരുന്നു ഈ ആവശ്യത്തിൽ പ്രധാനം. എന്നാൽ അതു മാത്രം പോര, വിവാഹം കഴിക്കും മുമ്പ് ലൈംഗിക ശേഷിയും വധൂരവന്മാർ ലൈംഗിക ശേഷിയുണ്ടെന്ന് തെളിയിക്കുകയും വേണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ലൈംഗിക ശേഷിക്കുറവിന്റെ പേരിൽ കൂടുതൽ വിവാഹ മോചനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു ഉത്തരവുണ്ടായത്.

വിവാഹമോചനങ്ങൾ ഒഴിവാക്കാൻ ഇത്തരം മെഡിക്കൽ പരിശോധന സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി നിയമം കൊണ്ടുവരുന്നതിനെക്കറിച്ച് അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. ഭർത്താവിന് ലൈംഗികശേഷി ഇല്ലെന്ന് കാട്ടി തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി നൽകിയ വിവാഹമോചനക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ സുപ്രധാനമായ നിരീക്ഷണം. തനിക്ക് ലൈംഗികശേഷി ഇല്ലെന്ന മെഡിക്കൽ പരിശോധനഫലമില്ലാതെ ഭാര്യക്ക് വിവാഹമോചനഹർജി നൽകാനാകില്ലെന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ജീവിത പങ്കാളിക്ക് ലൈംഗിക ശേഷി കുറവാണെന്ന കാരണത്താൽ വിവാഹ മോചനങ്ങൾ വർദ്ധിച്ചു വരികയാണ്. ഈ അവസ്ഥ ഒഴിവാക്കാൻ വധൂവരന്മാർ ലൈംഗികശേഷി ഉള്ളവരാണെന്ന് വിവാഹത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജസ്റ്റിസ് കെ. കിരുപ്പരകന്റെ ബഞ്ച് അഭിപ്രായപ്പെട്ടു. ലൈംഗികശേഷി ഇല്ലായ്മ മറച്ച് വച്ച് വിവാഹം കഴിക്കുന്നവരെ ശിക്ഷിക്കാൻ നിയമഭേദഗതി കൊണ്ടുവരേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സെപ്റ്റംബർ അഞ്ചിനകം മറുപടി നൽകാൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP