Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2017 മുതൽ ലൈംഗികമായി ദുരുപയോഗം ചെയ്തത് ആൺ കുഞ്ഞുങ്ങളെ അടക്കം 11 കുട്ടികളെ ! കുരുന്നുകളെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകനെതിരെ അഞ്ച് പോക്‌സോ കേസുകൾ; 48കാരനായ പ്രതി കർണാടക സുള്ള്യ സ്വദേശിയെന്നും ആദൂർ പൊലീസ്

2017 മുതൽ ലൈംഗികമായി ദുരുപയോഗം ചെയ്തത് ആൺ കുഞ്ഞുങ്ങളെ അടക്കം 11 കുട്ടികളെ ! കുരുന്നുകളെ പീഡിപ്പിച്ച മദ്രസാ അദ്ധ്യാപകനെതിരെ അഞ്ച് പോക്‌സോ കേസുകൾ; 48കാരനായ പ്രതി കർണാടക സുള്ള്യ സ്വദേശിയെന്നും ആദൂർ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അഡൂർ: രാജ്യത്ത് വീണ്ടും കുരുന്നുകൾക്ക് നേരെ ലൈംഗികാതിക്രമം. പതിനൊന്നു കുഞ്ഞുങ്ങളെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. കർണാടകാ സുള്ള്യ സ്വദേശിയും അദ്ധ്യാപകനുമായ അഷ്‌റഫ് (അഷ്രഫ് അഞ്ജുമി-48) ആണ് അറസ്റ്റിലായത്.

ഇയാൾ 2017 മുതൽ ആൺകുട്ടികൾ അടക്കമുള്ള കുരുന്നുകളെ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് റിപ്പോർട്ട്. ഇയാൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയിലാണ് ആദൂർ പൊലീസ് കേസെടുത്തത്. അഞ്ചു പോക്‌സോ കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമം നില നിന്നിട്ടും കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം വർധിക്കുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നത്മൂലമാണ് പോക്‌സോ നിയമം ഇന്ന് ഏറെ ചർച്ചയാകാൻ കാരണം. പോക്സോ (പ്രിവൻഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമം കുട്ടികൾക്ക് ലൈംഗികാതിക്രമങ്ങളിൽ നിന്ന് സുരക്ഷ നൽകാനുള്ളതാണ്. വീടുകളിലും വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും ലിംഗഭേദമില്ലാതെ കുരുന്നുകൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് തടയാൻ കൊണ്ടുവന്ന ഈ നിയമം ഇന്ന് മലബാറിലും ഏറെ ഉപയോഗിക്കേണ്ടി വരുന്നുവെന്നത് സമൂഹത്തിന്റെ ധാർമിക മനോഭാവത്തിലുള്ള വൈകൃതങ്ങൾ വിളിച്ചോതുന്നതാണ്.

കേരളത്തിൽ പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വലിയൊരു പങ്ക് മലബാർ മേഖലയിൽ നിന്നുള്ളതാണ്. ഇത്തരം കേസുകൾ ഈ വർഷം കൂടുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. വിദ്യാർത്ഥികളായ കുട്ടികൾ ജീവിതത്തിന്റെ ഏറ്റവും കൂടുതൽ സമയം ചെലവിടുന്ന സ്‌കൂളുകളിൽ നിന്നാണ് അവർക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത് എന്നത് രക്ഷിതാക്കളെ വ്യാകുലപ്പെടുത്തുന്നുണ്ട്.

ചില അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരും ഇത്തരം കേസുകളിൽ ഉൾപ്പെടുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യൂതി കൂടിയാണ് വിളിച്ചോതുന്നത്. വിദ്യാർത്ഥികളെ ഉപദേശിച്ചും നേർവഴി കാട്ടിയും മുന്നോട്ടു നയിക്കേണ്ട അദ്ധ്യാപകരിൽ വിരലിലെണ്ണാവുന്ന ചിലർ അസാന്മാർഗികമായ കാര്യങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP