Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒടുവിൽ മറാത്ത സംവരണ ബില്ല് പാസാക്കി; സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയത് ഐകകണ്ഠ്യേന; സർക്കാർ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 16ശതമാനം സംവരണം ലഭിക്കും

ഒടുവിൽ മറാത്ത സംവരണ ബില്ല് പാസാക്കി; സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കിയത് ഐകകണ്ഠ്യേന; സർക്കാർ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 16ശതമാനം സംവരണം ലഭിക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ഒടുവിൽ മറാത്ത സംഭവരണ ബില്ലിന് അംഗീകാരം. നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവിൽ മറാത്ത വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം അനുവദിക്കുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇതോടെ വിദ്യാഭാസത്തിനും സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗത്തിലും മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ലഭിക്കും.

മറാത്ത സംവരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ ബിജെപിയും ശിവസേനയും എംഎ‍ൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. ബിൽ പാസാക്കാൻ ഒപ്പം നിന്ന പ്രതിപക്ഷത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നന്ദിയറിയിച്ചു. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് സംവരണം അനുവദിക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിക്കുന്ന വേളയിൽ കമ്മീഷൻ റിപ്പോർട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സഭയിൽ സമർപ്പിച്ചു. ബിൽ പാസായതോടെ ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ളസംവരാണാനുകൂല്യത്തിന് മറാത്താ വിഭാഗക്കാർ അർഹരാകും.

മഹാരാഷ്ട്ര ജനസംഖ്യയിൽ 30 ശതമാനം വരും മറാത്താ സമുദായം. സംവരണം എന്നത് ഇവരുടെ ദീർഘകാലമായ ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലുമായി ഇതേ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയം പഠിക്കാൻ കമ്മീഷനെ നിയോഗിച്ചത്.

കോൺസ്-എൻ.സി.പി സഖ്യസർക്കാർ മറാത്തകൾക്ക് സംവരണം നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഈ ഉത്തരവ് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. തുടർന്നാണ് മറാത്ത സംവരണത്തെ കുറിച്ച് പഠിക്കാൻ സമിതിയെ ബിജെപി സർക്കാർ നിയയോഗിച്ചത്. നവംബർ 15ന് സമിതി ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സംവരണം നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP