Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് രോഗികൾ വർദ്ധിക്കുന്നു; കേരളത്തോട് ആരോഗ്യ പ്രവർത്തകരെ ആവശ്യപ്പെട്ട് മഹാരാഷ്ട്ര

കോവിഡ് രോഗികൾ വർദ്ധിക്കുന്നു; കേരളത്തോട് ആരോഗ്യ പ്രവർത്തകരെ ആവശ്യപ്പെട്ട് മഹാരാഷ്ട്ര

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് രോഗികളുടെ എണ്ണം ദിവസം തോറും വർദ്ധിച്ചതോടെ മഹാരാഷ്ട്ര സർക്കാർ കേരളത്തിന്റെ സഹായം തേടി. കോവിഡ് ചികിത്സയ്ക്കായി കേരളത്തിലെ വിദഗ്ധരായ ഡോക്ടർമാരെയും നഴ്‌സുമാരെയും വേണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ടിപി ലഹാനെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കത്തയച്ചു.

വിദഗ്ധരായ 50 ഡോക്ടർമാരേയും 100 നഴ്സുമാരേയും അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇത്രയും ആരോഗ്യപ്രവർത്തകരെ മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് അയക്കണമെന്നാണ് കത്തിലൂടെ മഹാരാഷ്ട്ര കേരളത്തോട് ആവശ്യപ്പെട്ടത്.

അതിനിടെ തനെയിൽ നിന്നും ഞായറാഴ്ച വൈകുന്നേരം പുറപ്പെടാനിരുന്ന ശ്രമിക് തീവണ്ടി കേരളത്തിന്റെ എതിർപ്പിനെത്തുടർന്ന് അവസാന നിമിഷം റദ്ദാക്കി. യാത്രക്കാർക്ക് പലർക്കും ഇ പാസ് ഇല്ലെന്നും ക്വാറന്റീൻ സൗകര്യം ഒരുക്കാൻ കൂടുതൽ സമയം വേണമെന്നും കേരളം ആവശ്യപ്പെട്ടെന്നാണ് വിവരം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 3041 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു. മരണസംഖ്യ 1635 ആയും ഉയർന്നു. ദിനംപ്രതി പോസ്റ്റീവ് കേസുകളും മരണവും ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായവും മഹാരാഷ്ട്ര തേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP