Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിലെ മുസ്ലിം വിദ്യാർത്ഥികൾക്ക് അധികമായി അഞ്ച് ശതമാനം സംവരണം; തൊഴിൽ മേഖലയിലും ആനുകൂല്യം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്നും ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്

മഹാരാഷ്ട്രയിലെ മുസ്ലിം വിദ്യാർത്ഥികൾക്ക് അധികമായി അഞ്ച് ശതമാനം സംവരണം; തൊഴിൽ മേഖലയിലും ആനുകൂല്യം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്നും ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുസ്ലിം വിദ്യാർത്ഥികൾക്ക് നിലവിലുള്ള സംവരണത്തിന് പുറമേ അഞ്ചു ശതമാനം കൂടി സംവരണം ഏർപ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സർക്കാർ ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലികാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ഇതിനായുള്ള നിയമനിർമ്മാണം ഉടൻ നടപ്പിലാക്കുമെന്ന് നവാബ് മാലിക് നിയമസഭയിൽ പറഞ്ഞു.

അടുത്ത അധ്യയന വർഷം സ്‌കൂളുകളിൽ പ്രവേശനം തുടങ്ങുന്നതിന് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂനപക്ഷകാര്യ മന്ത്രി ഈ വിവരം അറിയിച്ചത്. തൊഴിൽമേഖലയിലും സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണെന്നും മാലിക് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP