Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷകർക്ക് മുന്നിൽ കീഴടങ്ങി മഹാരാഷ്ട്ര സർക്കാർ; ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പ്; സമരം നിർത്തി കർഷകർ മടങ്ങുന്നു; സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ മാർച്ച്

കർഷകർക്ക് മുന്നിൽ കീഴടങ്ങി മഹാരാഷ്ട്ര സർക്കാർ; ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പ്; സമരം നിർത്തി കർഷകർ മടങ്ങുന്നു; സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ മാർച്ച്

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മഹാരാഷ്ട്ര സർക്കാരിന് കർഷകരുടെ ഉറച്ച മനസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ കർഷകർ നടത്തിയ സമരത്തിന് വിജയം. കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പാലിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകി. നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കർഷക റാലി ആസാദ് മൈതാനത്ത് പ്രവേശിച്ചതോടെ സർക്കാരും ഞെട്ടലിലായിരുന്നു.

ഇതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമരനേതാക്കളെ ചർച്ചയ്ക്കു വിളിക്കുകയായിരുന്നു. തുടർന്നാണ് ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചത്. ഇതിന്മേലുള്ള ഉറപ്പ് ലഭിച്ചതായും സമരം അവസാനിപ്പിക്കുന്നതായും കർഷകരും അറിയിക്കുകയായിരുന്നു. തീരുമാനം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കർഷകർ. ഏകദേശം പതിനായിരം പേർ അണിനിരന്ന റാലിയായിരുന്നു നടന്നത്.

കർഷകരും ആദിവാസികളും ഉൾപ്പെടെ പതിനായിരത്തോളം പേരാണ് റാലിയിൽ പങ്കെടുക്കുന്നത്. റാലിയെ വിവിധ രാഷ്ട്രീയ പാർട്ടികളും പിന്തുണച്ചു രംഗത്തുവന്നിരുന്നു. ശിവസേന, കോൺഗ്രസ്, എൻസിപി എന്നി പ്രമുഖ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ്, എൻസിപി നേതാക്കൾ സമരനേതാക്കളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.നിയമസഭാ മാർച്ചാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സഭ സമ്മേളിക്കുന്ന സമയമായതിനാൽ ആസാദ് മൈതാനിവരെയാണ് പൊലീസ് അനുവാദം നൽകിയിട്ടുണ്ടായിരുന്നത്.

കാർഷിക കടം എഴുതിത്ത്ത്തള്ളുക, വിളകൾക്കു ന്യായവില ഉറപ്പാക്കുക, വരൾച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച് സംഘടിപ്പിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ ആസാദ് മൈതാനം വിടുകയില്ലെന്നാണ് പ്രതിഷേധക്കാർ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച താനെയിൽനിന്നും ആരംഭിച്ച മാർച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് മുംബൈ നഗരത്തിൽ പ്രവേശിച്ചത്. ഒരു വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ നടക്കുന്ന മൂന്നാമത്തെ കർഷക റാലിയാണിത്.

സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാണ് മാർച്ചിന്റെ പ്രധാന ആവശ്യം. എട്ടുമാസങ്ങൾക്കുമുമ്പ് സിപിഎം. കർഷകസംഘടനയായ കിസാൻസഭ നാസിക്കിൽനിന്ന് നടത്തിയ മാർച്ച് പോലെയാണ് ഈ കർഷകമാർച്ചും ആസൂത്രണം ചെയ്തിട്ടുള്ളത്.മഗ്സസെ അവാർഡ് ജേതാവ് ഡോ. രാജേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. ബുധനാഴ്ച താനെയിൽനിന്ന് ആരംഭിച്ച മാർച്ച് സയണിലെ സോമയ്യ ഗ്രൗണ്ടിൽ സമാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുംബൈ ആസാദ് മൈതാനിയിലെത്തിയത്. താനെ, ബുസാവൽ, മറാത്ത്വാഡ മോഖലകളിൽനിന്നുള്ള കർഷകരാണ് പ്രധാനമായി മാർച്ചിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP