Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെലങ്കാനയ്ക്ക് പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രയും; സർക്കാർ ജീവനക്കാരുടെ ശമ്പളം 60 ശതമാനം വരെ വെട്ടിച്ചുരുക്കുമെന്ന് ധനമന്ത്രി അജിത്ത് പവാർ

തെലങ്കാനയ്ക്ക് പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രയും; സർക്കാർ ജീവനക്കാരുടെ ശമ്പളം 60 ശതമാനം വരെ വെട്ടിച്ചുരുക്കുമെന്ന് ധനമന്ത്രി അജിത്ത് പവാർ

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മാർഗ്ഗങ്ങൾ തേടി മഹാരാഷ്ട്ര സർക്കാറും. തെലുങ്കാനയുടെ പാത പിന്തുടർന്നാണ് മഹാരാഷ്ട സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെത് ഉൾപ്പെടെ സർക്കാർ ജീവനക്കാരുടെ ഈ മാസത്തിലെ ശമ്പളത്തിൽ നിന്ന് അറുപത് ശതമാനം വെട്ടിക്കുറക്കാൻ ഉദ്ദവ് താക്കറെ സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും മറ്റ് യൂണിയൻ നേതാക്കളുമായും കൂടിയാലോലിചിച്ച ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ പറഞ്ഞു. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎ, എംഎൽസിമാർ, പ്രാദേശിക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ മാർച്ച് മാസത്തെ ശമ്പളം അറുപത് ശതമാനം വെട്ടിക്കുറക്കും. ക്ലാസ് 1, ക്ലാസ് 2 ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറക്കും. ക്ലാസ് 3 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം കട്ട് ചെയ്യും.

നേരത്തെ, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തെലങ്കാനയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചാണ് ശമ്പളം വെട്ടിച്ചുരുക്കുന്നത്. മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാർ, എംഎൽഎമാർ, എംഎൽഎസിമാർ, കോർപറേഷൻ ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ ശമ്പളം 75ശതമാനം വെട്ടിച്ചുരുക്കും.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60ശതമാനം വെട്ടിച്ചുരുക്കും. മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം വെട്ടിച്ചുരുക്കി. ക്ലാസ് 4, ഔട്ട്സോഴ്സ്, കോൺട്രാക്ട് ജീവനക്കാരുടെ പത്ത് ശതമാനം ശമ്പളം പിടിക്കും. മുൻ സർക്കാർ ജീവനക്കാരുടെ അമ്പത് ശതമാനം പെൻഷനും വെട്ടിച്ചുരുക്കും. വിരമിച്ച ക്ലാസ് ഫോർ ജീവനക്കാരുടെ 10 ശതമാനം പെൻഷൻ വെട്ടിച്ചുരുക്കി. സർക്കാർ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വെട്ടിച്ചുരുക്കാൻ തീരുമാനമായിട്ടുണ്ട്. എത്രമാസത്തേക്കാണ് ശമ്പളം വെട്ടിച്ചുരുക്കുക എന്നതിനെപ്പറ്റി സർക്കാർ വ്യക്തമാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP