Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുട്ടുപഴുത്ത് ഒരു നാട്;ലോകത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിൽ; ചന്ദ്രാപുരിൽ രേഖപ്പെടുത്തിയത് 47.8 ഡിഗ്രി സെൽഷ്യസ്; രണ്ടാം സ്ഥാനത്തായ പാക്കിസ്ഥാനിലെ ജക്കോബാബാദിൽ രേഖപ്പെടുത്തിയത് 47.5 ഡിഗ്രി

ചുട്ടുപഴുത്ത് ഒരു നാട്;ലോകത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിൽ; ചന്ദ്രാപുരിൽ രേഖപ്പെടുത്തിയത് 47.8 ഡിഗ്രി സെൽഷ്യസ്; രണ്ടാം സ്ഥാനത്തായ പാക്കിസ്ഥാനിലെ ജക്കോബാബാദിൽ രേഖപ്പെടുത്തിയത് 47.5 ഡിഗ്രി

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ചൊവ്വാഴ്ച ലോകത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്ര വിദർഭ മേഖലയിലെ ചന്ദ്രാപുരിൽ 47.8 ഡിഗ്രി സെൽഷ്യസ്. പാക്കിസ്ഥാനിലെ ജക്കോബാബാദ് ആണു രണ്ടാം സ്ഥാനത്ത് 47.5 ഡിഗ്രി. കാലിഫോർണിയൻ മരുഭൂമിയിലെ ഡെത്ത് വാലിക്കാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലമെന്ന റെക്കോർഡ് ഉള്ളതെങ്കിലും, ഒരു ദിവസത്തേക്ക് ഈ റെക്കോർഡ് വിദർഭക്ക് ലഭിക്കുകയായിരുന്നു.

പ്രദേശത്ത് കടുത്ത ഉഷ്ണക്കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 31ന് ശേഷം മാത്രമേ ചൂടിന് ശമനമുണ്ടാകു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.കടുത്ത ചൂടിൽ വെന്തുരുകുന്ന വിദർഭയിലെ ബ്രഹ്മപുരി, വാർധ മേഖലകളും ഉയർന്ന ചൂട് അനുഭവപ്പെടുന്ന 15 പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.

മേഖലയിലെ നാഗ്പുരിൽ 2013 മെയ്‌ 23ന് 47.9 ഡിഗ്രി വരെ ചൂടു രേഖപ്പെടുത്തിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 2016ൽ രാജസ്ഥാനിൽ ചൂട് 51 ഡിഗ്രി വരെ ഉയർന്നിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ലോകത്തെ ഏറ്റവും ചൂട് കൂടിയ സ്ഥലങ്ങളിലൊന്നായി ചന്ദ്രാപൂരിനേയും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വിദർഭയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 10 പേരെ വിവിധയിടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സൂര്യാഘാതം മൂലമാണിതെന്നണ് നിഗമനം.

നാഗ്പൂരിലും 47.5 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതാദ്യമായാണ് നാഗപൂരിൽ ഇത്രയധികം ചൂട് രേഖപ്പെടുത്തുന്നത്. നാഗ്പൂരിൽ 2013 മെയ് 23ന് 47.9 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിരുന്നു. 2016ൽ രാജസ്ഥാനിലെ ചില സ്ഥലങ്ങളിൽ 51 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP