Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതം മുഴുവൻ തലകീഴേയ്ക്ക് വച്ച് നടന്നു; ഒടുവിൽ രക്ഷകനെത്തി ശസ്ത്രക്രിയനടത്തിയപ്പോൾ മരണം വിളിച്ചു; മധ്യപ്രദേശിലെ മഹേന്ദ്രയുടെ മരണത്തിൽ നിരാശപ്പെട്ട് ശാസ്ത്രലോകം

ജീവിതം മുഴുവൻ തലകീഴേയ്ക്ക് വച്ച് നടന്നു; ഒടുവിൽ രക്ഷകനെത്തി ശസ്ത്രക്രിയനടത്തിയപ്പോൾ മരണം വിളിച്ചു; മധ്യപ്രദേശിലെ മഹേന്ദ്രയുടെ മരണത്തിൽ നിരാശപ്പെട്ട് ശാസ്ത്രലോകം

മ്യോപതി എന്ന വൈകല്യമുണ്ടായി കഴുത്ത് 180 ഡിഗ്രി ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ നരകസസമാനമായ ജീവിതം നയിച്ചിരുന്ന ഇന്ത്യൻ ബാലനായിരുന്ന മഹേന്ദ്ര അഹിർവാർ എന്ന 13 വയസുകാരൻ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി. മുൻ എൻഎച്ച്എസ് സർജനായ ഡോ. രാജഗോപാലൻ കൃഷ്ണൻ ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിൽ വച്ച് അതി സങ്കീർണമായ ശസ്ത്രക്രിയ നടത്തി ബാലന്റെ കഴുത്ത് സാധാരണ നിലയിലാക്കിയിരുന്നു. തുടർന്ന് മഹേന്ദ്ര സാധാരണജീവിത്തതിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കവെയാണ് നിനച്ചിരിക്കാതെ മരണമെത്തി മഹേന്ദ്രയെ കൂട്ടിക്കൊണ്ട് പോയിരിക്കുന്നത്. ജീവിതം മുഴുവൻ തല കീഴേയ്ക്ക് വച്ച് ജീവിച്ച മഹേന്ദ്രയെ തേടി ഈ ഡോക്ടറുടെ രൂപത്തിൽ രക്ഷകനെത്തി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശസ്ത്രക്രിയ നടത്തി എല്ലാ ശുഭപര്യവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കവെയാണ് മരണം ഈ ബലനെ വന്ന് വിളിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ മഹേന്ദ്രയുടെ മരണത്തിൽ തികഞ്ഞ നിരാശയിലാണ് ശാസ്ത്രലോകം.

മഹേന്ദ്ര ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം ടിവി കണ്ട് കൊണ്ട് കിടക്കുകയായിരുന്നുവെന്നും തുടർന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മരിക്കുകയായിരുന്നുവെന്നുമാണ് അമ്മയായ സുമിത്ര വെളിപ്പെടുത്തുന്നത്. മഹേന്ദ്രയുടെ മരണമറിഞ്ഞ് താൻ ഞെട്ടിപ്പോയെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ. കൃഷ്ണൻ പ്രതികരിച്ചിരിക്കുന്നത്.മ്യോപതിയും നെഞ്ചിലെ ദുർബലമായ മസിലുകളും ചേർന്ന് മരണത്തിന് വഴിയൊരുക്കിയതായിരിക്കാമെന്നാണ് ഡോക്ടർ കണക്ക് കൂട്ടുന്നത്. ഹൃദയാഘാതം മൂലമോ അല്ലെങ്കിൽ ശ്വാസകോശരോഗം മൂലമോ ആയിരിക്കാം കുട്ടി മരിച്ചതെന്നും എന്നാൽ ഓപ്പറേഷൻ സമയത്ത് കുട്ടിയിൽ അതിനുള്ള ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.തങ്ങളുടെ മകന്റെ അപ്രതീക്ഷിതമായ മരണത്തിൽ അമ്മ സുമിത്രയും അച്ഛൻ മുകേഷ് അഹിർവാറും തികഞ്ഞ ദുഃഖത്തിലാണ്. വൈകല്യത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന് കൊണ്ടിരുന്ന മകനെയോർത്ത് അവർ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയ സമയായിരുന്നു ഇത്.

മരിക്കുന്ന അന്ന് കൂടി മഹേന്ദ്ര രാവിലെ കളിക്കുകയും ബ്രേക്ക് ഫാസ്റ്റ്കഴിക്കുകയും തുടർന്ന് കുളിച്ച് തന്റെ വീൽചെയറിൽ വീടിനുള്ളിലൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നുവെന്നും പിന്നീട് ഉച്ചഭക്ഷണം കഴിച്ച് ടിവികണ്ട് കിടക്കുമ്പോഴാണ് മരിച്ചതെന്നും അമ്മ വെളിപ്പെടുത്തുന്നു.രണ്ട് പ്രാവശ്യ ചുമച്ചതിനെ തുടർന്ന് സുമിത്രയോട് നെഞ്ച് തടവിക്കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ മൂന്നാമത്തെ പ്രാവശ്യം ചുമയ്ക്കാൻ ശ്രമിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. മഹേന്ദ്രയുടെ അപൂർ രോഗാവസ്ഥ വിദേശമാദ്ധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു ചെലവേറിയ ശസ്ത്രക്രിയക്ക് വഴിയൊരുങ്ങിയിരുന്നത്. ലിവർ പൂളിൽ നിന്നുള്ള ജൂലി ജോൺസ് എന്ന സ്ത്രീക്ക് ഈ ദുരിത കഥ കേട്ട് അലിവ് തോന്നുകയും ഈ യുവതി ക്രൗഡ് ഫണ്ടിങ് പേജിലൂടെ 12,000 പൗണ്ട് ബാലന്റെ ചികിത്സക്കായി ശേഖരിച്ച് നൽകുകയായിരുന്നു.ഈ തുക ഉപയോഗിച്ച് ഓപ്പറേഷൻ നടത്തി ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങവേയാണ് അപ്രതീക്ഷിതമായി മരണം മഹേന്ദ്രയെ തട്ടിയെടുത്തിരിക്കുന്നത്.

തങ്ങളുടെ മകന്റെ ദുരവസ്ഥയില് മനംനൊന്ത മഹേന്ദ്രന്റെ അച്ഛനമ്മമാരായ മുകേഷ് അഹിർവാറും സുമിത്ര അഹിർവാറും മകനെയം കൊണ്ട് 50ൽ പരം ഡോക്ടർമാരെ ചെന്ന് കണ്ടിരുന്നുവെങ്കിലും അവരൊന്നും ഇതിന് ചികിത്സിയില്ലെന്ന് പറഞ്ഞ് കൈ മലർത്തുകയായിരുന്നു. തുടർന്ന് അവർ മകനെ ഡോക്ടർമാരുടെ അടുത്തുകൊണ്ട് പോകുന്നത് നിർത്തിയിരുന്നു. എന്നാൽ വീണ്ടും കഴുത്തിന് വേദന വന്നതിനെ തുടർന്നായിരുന്നു ഡോക്ടറെ കാണിച്ചത്. ആ സമയത്താണ് ജൂലി ഓപ്പറേഷനുള്ള തുക സമാഹരിച്ച് ഇവരെ സമീപിച്ചിരുന്നത്. എൻഎച്ച്എസിൽ 15 വർഷത്തോളം പ്രവർത്തിച്ച് പരിചയമുള്ള ഡോ.കൃഷ്ണൻ ആദ്യമായാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയത്.

ഇതിന്റെ ഭാഗമായി ഡോക്ടറും സംഘവും മഹേന്ദ്രയുടെ കഴുത്തിന്റെ മുൻഭാഗമാണ് തുറന്നിരുന്തന്. ഇതിനെ തുടർന്ന് കുട്ടിയുടെ സെർവിക്കൽ സ്പൈൻ പൂർണമായും ദൃശ്യമായിരുന്നു. 10 മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ് മഹേന്ദ്ര വിധേയനായത്. ഡോക്ടർമാർ സർജറിയുടെ ഭാഗമായി കുട്ടിയുടെ കഴുത്തിലെ ഡെസ്‌ക് നീക്കം ചെയ്തിരുന്നു. തുടർന്ന് അവ കുട്ടിയുടെ പെൽവിസിൽ നിന്നുള്ള ബോൺ ഗ്രാഫ്റ്റ് സഹിതം പുനഃസ്ഥാപിക്കുകയായിരുന്നു. തുടർന്ന് കഴുത്ത് നേരെ നിൽക്കാനായി ഒരു മെറ്റൽ പ്ലേറ്റ് സ്ഥാപിക്കുകയും ചെയ്തു. കുറെ നാളത്തെ വിശ്രമത്തിന് ശേഷം കഴുത്ത് നേരെ വക്കാൻ മഹേന്ദ്രക്ക് സാധിച്ചിരുന്നു. തുടർന്ന് സ്‌കൂളിൽ പോകാനും കൂട്ടുകാരോടൊത്ത് കളികൽ ഏർപ്പെടാനും മഹേന്ദ്ര ആരംഭിച്ചിരുന്നു. അതിനിടെയാണ് നിനച്ചിരിക്കാതെ മഹേന്ദ്ര മരണത്തിന്റെ നിത്യതയിലേക്ക് നടന്ന് നീങ്ങിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP