Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ബലാൽസംഗ കേസുകൾ കൂടുതലാകുന്നത് സ്ത്രീകൾ അതിന് തയ്യാറായി മുന്നോട്ട് വരുന്നതിനാൽ`; ഓരോ സ്ത്രീക്കും പ്രത്യേകം സുരക്ഷ ഒരുക്കാൻ സർക്കാരിന് കഴിയില്ല; അക്രമങ്ങൾ തടയാൻ സിസിടിവി സ്ഥാപിച്ചാൽ മതി; 20 കാരിയെ വിനോദ സഞ്ചാരികൾ മാനഭംഗ പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്

`ബലാൽസംഗ കേസുകൾ കൂടുതലാകുന്നത് സ്ത്രീകൾ അതിന് തയ്യാറായി മുന്നോട്ട് വരുന്നതിനാൽ`; ഓരോ സ്ത്രീക്കും പ്രത്യേകം സുരക്ഷ ഒരുക്കാൻ സർക്കാരിന് കഴിയില്ല; അക്രമങ്ങൾ തടയാൻ സിസിടിവി സ്ഥാപിച്ചാൽ മതി; 20 കാരിയെ വിനോദ സഞ്ചാരികൾ മാനഭംഗ പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്

പനാജി:സംസ്ഥാനത്തെ ഓരോ വ്യക്തികൾക്കും സുരക്ഷ ഒരുക്കലല്ല സർക്കാരിന്റെ ജോലിയെന്ന് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ. ഗോവയിൽ സ്ത്രീകൾക്കെതിരെ വർധിച്ച് വരുന്ന ആക്രമങ്ങൾക്കെതിരെ സർക്കാരിനെതിരെയുള്ള വിമർശനം പ്രാദേശിക മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയായതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു മഹിളാ മോർച്ച ഗോവ സംസ്ഥാന അധ്യക്ഷ സുലക്ഷണ സാവന്ത്. പ്രസ്താവന സംസ്ഥാനത്ത് വിവാദങ്ങൾക്ക് തീ കൊളുത്തിയിട്ടുണ്ട്.ഗോവയിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വർധിച്ചു വരുന്നതിന്റെയും കഴിഞ്ഞമാസം ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെയും പശ്ചാത്തലത്തിൽ വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത് സർക്കാരിന് പ്രതിസന്ധി ശ്രിഷ്ടിച്ചിരിക്കുകയാണ്.

ഓരോ വ്യക്തിക്കും സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് സുലക്ഷണ പറഞ്ഞു. ആളുകളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടത്. എല്ലാവർക്കും സുരക്ഷ നൽകാനാകില്ല. എന്നാൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ സംരക്ഷകനോ സംരക്ഷകയോ ആകാൻ സാധിക്കും- സുലക്ഷണ കൂട്ടിച്ചേർത്തു.ദക്ഷിണ ഗോവയിലെ ബേടൽബാടിം ബീച്ചിൽ മെയ്‌ 25ന് ഇരുപതുകാരി കൂട്ടബലാൽസംഗത്തിന് ഇരയായിരുന്നു. മധ്യപ്രദേശിൽനിന്നുള്ള മൂന്നംഗ വിനോദസഞ്ചാര സംഘമാണ് യുവതിയെ കാമുകനു മുന്നിൽ വച്ച് കൂട്ടബലാൽസംഗം ചെയ്തത്. ഗോവയിലെ സ്ത്രീസുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഈ സംഭവത്തിന് പിന്നാലെ ഉയർന്നത്.

ബലാൽസംഗക്കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യപ്പെടുന്നതിനു കാരണം അതിനു തയ്യാറായി സ്ത്രീകൾ മുന്നോട്ടുവരുന്നതിനാലാണെന്നും സുലക്ഷണ പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ബീച്ചുകളിൽ സി സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ ടൂറിസം വകുപ്പിനോട് ഗോവയിലെ മഹിളാ മോർച്ച ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഓരോ വ്യക്തിക്കും സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് സുലക്ഷണ പറഞ്ഞു. ആളുകളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടത്. എല്ലാവർക്കും സുരക്ഷ നൽകാനാകില്ല. എന്നാൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ സംരക്ഷകനോ സംരക്ഷകയോ ആകാൻ സാധിക്കും- സുലക്ഷണ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP