Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്തെ വരൾച്ചയ്ക്ക് തടയിടാൻ 22കാരിയുടെ 'ബ്രില്യന്റ് ഐഡിയ'; പോളിമർ ടെക്ക്‌നോളജി ഉപയോഗിച്ചുള്ള തടാകങ്ങൾ നിർമ്മിക്കുന്നത് എമ്മി ഇൻഡസ്ട്രീസ്; 10,000 ഹെക്ടറിൽ തീർക്കുന്ന 5000 തടാകങ്ങൾ മൈഥിലി അപ്പൽവാറെന്ന മുംബൈ സ്വദേശിനിയുടെ ആശയം; രാജ്യത്തെ ജലക്ഷാമം പരിഹരിക്കുന്ന പദ്ധതി കർഷകർക്ക് ഏറെ ഗുണകരം

രാജ്യത്തെ വരൾച്ചയ്ക്ക് തടയിടാൻ 22കാരിയുടെ 'ബ്രില്യന്റ് ഐഡിയ'; പോളിമർ ടെക്ക്‌നോളജി ഉപയോഗിച്ചുള്ള തടാകങ്ങൾ നിർമ്മിക്കുന്നത് എമ്മി ഇൻഡസ്ട്രീസ്; 10,000 ഹെക്ടറിൽ തീർക്കുന്ന 5000 തടാകങ്ങൾ മൈഥിലി അപ്പൽവാറെന്ന മുംബൈ സ്വദേശിനിയുടെ ആശയം; രാജ്യത്തെ ജലക്ഷാമം പരിഹരിക്കുന്ന പദ്ധതി കർഷകർക്ക് ഏറെ ഗുണകരം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്ത് ഓരോ വർഷം ചെല്ലും തോറും ലഭിക്കുന്ന മഴയുടെ അളവെന്ന് പറയുന്നത് കുറഞ്ഞ് വരികയാണ്. എന്നാൽ ചൂടോ അസഹനീയവും. കൃഷിയെ അടക്കം കൊടും വരൾച്ച സാരമായി ബാധിക്കുന്ന വേളയിലാണ് ജലക്ഷാമം പരിഹരിക്കുന്നതിന് പുത്തൻ ആശയവുമായി മുംബൈ സ്വദേശിനി രംഗത്തെത്തിയത്. എമ്മി ഇൻഡസ്ട്രീസിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ഇപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പോളിമർ ഉപയോഗിച്ചുള്ള വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയാണിത്. രാജ്യത്ത് ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

പോളിമർ ടെക്ക്‌നോളജി ഉപയോഗിച്ച് തടാകം നിർമ്മിക്കുന്നതിന്റെ പിന്നിൽ മുംബൈ സ്വദേശിനിയായ 22കാരിയുടെ തലച്ചോറാണെന്നതാണ് വിസ്മയിപ്പിക്കുന്ന സംഗതി. 5000 കൃത്രിമ തടാകങ്ങൾ നിർമ്മിക്കുന്ന പദ്ധതി മുന്നോട്ട് വെച്ചത് മൈഥിലി അപ്പർവാർ എന്ന യുവതിയാണ്. അമേരിക്കയിലെ ജോർജ്ജിയ ഇൻസറ്റിറ്റിയൂട്ടിൽ നിന്നും ബിരുദധാരിയാണ് മൈഥിലി. പഠനം കഴിഞ്ഞ് ഇന്ത്യയിൽ വന്ന ശേഷം പോളി എഥിലീനും പോളിപ്രൊപ്പലൈനും കൊണ്ട് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

ഉത്തരേന്ത്യയിലെ ജലക്ഷാമം പരിഹരിക്കുന്ന പദ്ധതി വിഭാവനം ചെയ്തത് മൈഥിലി ആണ്. 10,000 ഹെട്കറിലായി 5000 തടാകങ്ങളാണ് നിർമ്മിക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന ജലത്തിന്റെ 15 ശതമാനം മാത്രമാണ് ബാഷ്പീകരിച്ച് പോകുന്നത്. മഴക്കാലത്ത് ലഭിക്കുന്ന അധിക ജലവും, നദികളിൽ നിന്ന് ശേഖരിക്കുന്ന ജലവും ഇങ്ങിനെ സൂക്ഷിച്ച് കഴിഞ്ഞാൽ കൃഷിക്ക് ഉപയോഗിക്കാം. ഇതിലൂടെ 200 ബില്യൺ ലിറ്റർ ജലം സംഭരിക്കാമെന്നാണ് കണക്ക്.

അങ്ങനെ വരുമ്പോൾ ഭൂഗർഭ ജലം ഉപയോഗിച്ച് കൃഷി ചെയ്യേണ്ട അവസ്ഥ വരില്ലെന്ന് മൈഥിലി പറയുന്നു. കോൺക്രീറ്റിന്റെ ടാങ്കുകളും മറ്റും സാധാരണക്കാരായ കർഷകർക്ക് ജലസംഭരണിയായി ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ പുതിയ പദ്ധതിയിൽ ഒരു വർഷം ഒരു ലിറ്ററിന് ഒരു പൈസ മാത്രമാണ് കർഷകന് ചെലവ് വരുകയുള്ളൂ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP