Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരസേനാ മേജർ കാറിൽവെച്ച് മാനഭംഗപ്പെടുത്തിയെന്ന് സഹപ്രവർത്തക; സംഭവം മുതിർന്ന ഉദ്യേഗസ്ഥന്റെ വിരുന്നിൽ പങ്കെടുത്ത് മടങ്ങവെ; പരാതി നൽകിയത് യുവതി പീഡന വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ

കരസേനാ മേജർ കാറിൽവെച്ച് മാനഭംഗപ്പെടുത്തിയെന്ന് സഹപ്രവർത്തക; സംഭവം മുതിർന്ന ഉദ്യേഗസ്ഥന്റെ വിരുന്നിൽ പങ്കെടുത്ത് മടങ്ങവെ; പരാതി നൽകിയത് യുവതി പീഡന വിവരം മാതാപിതാക്കളോട്  വെളിപ്പെടുത്തിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കരസേനാ മേജർ കാറിൽവെച്ച് മാനഭംഗപ്പെടുത്തിയതായി സഹപ്രവർത്തകയുടെ പരാതി. മേജർ അമിത് ചൗധരിക്കെതിരേയാണ് യുവതി പരാതി നൽകിയത്. സൈനികകേന്ദ്രത്തിലെ ജീവനക്കാരിയാണ് വിവേക്നഗർ പൊലീസിൽ പരാതി നൽകിയത്. ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. നടുക്കുന്ന വാർത്തയാണ് നിലവിൽ പുറത്തുവന്നത്. വിവരം പൊലീസിന് അറിയിച്ചതിന് പിന്നാലെയാണ് വിവരം പുറം ലോകം അറിയുന്നത്.

മുതിർന്ന ഉദ്യേഗസ്ഥന്റെ വിരുന്നിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു യുവതി. ഈ സമയത്ത് മേജർ ക്ഷണിച്ചതനുസരിച്ച് കാറിൽ കയറിയെന്നും പിന്നീട് കാർ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതി. മണിക്കൂറുകൾക്കുശേഷമാണ് മേജർ യുവതിയെ താമസസ്ഥലത്ത് എത്തിച്ചത്. രണ്ടുദിവസത്തോളം സംഭവത്തിന്റെ ആഘാതത്തിലായിരുന്ന യുവതി പിന്നീട് മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതിനുശേഷം മാതാപിതാക്കളുടെ സഹായത്തോടെ കമാൻഡ് ആശുപത്രിയിൽ യുവതി ചികിത്സതേടി. ചികിത്സ അവസാനിച്ചതിനുശേഷം വിവേക് നഗർ പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. മാനഭംഗത്തിന് കേസെടുത്ത വിവേക്നഗർ പൊലീസ് കുറ്റകൃത്യം നടന്നത് അൾസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേസ് അൾസൂർ പൊലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അൾസൂർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP