Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച മേജർ ജനറലിന് ഇനി പെൻഷൻ പോലും കിട്ടില്ല; അസം റൈഫിൾസിലെ ആർ എസ് ജസ്വാളിനെ സേനയിൽ നിന്നും പിരിച്ചുവിട്ടു; ഡിസംബറിലെ കോർട്ട് മാർഷലിൽ നടപടിക്ക് തീരുമാനമായത് ജൂലൈയിൽ

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച മേജർ ജനറലിന് ഇനി പെൻഷൻ പോലും കിട്ടില്ല; അസം റൈഫിൾസിലെ ആർ എസ് ജസ്വാളിനെ സേനയിൽ നിന്നും പിരിച്ചുവിട്ടു; ഡിസംബറിലെ കോർട്ട് മാർഷലിൽ നടപടിക്ക് തീരുമാനമായത് ജൂലൈയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ സേനയിൽ നിന്നും പിരിച്ച് വിട്ടു. അസം റൈഫിൾസിലെ മേജർ ജനറൽ ആർ എസ് ജസ്വാളിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇയാൾക്ക് പെൻഷൻ നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മേജർ ജനറൽ ആർ.എസ് ജസ്വാളിനെതിരായ നടപടി കരസന തലവൻ ജനറൽ ബിപിൻ റാവത്ത് സ്ഥിരീകരിച്ചു. സഹപ്രവർത്തകയുടെ പരാതിയിലാണ് നടപടി.

2016 ൽ ചണ്ഡിഗഢിൽ സൈന്യത്തിന്റെ വെസ്റ്റേർൺ കമാൻഡിൽ ജോലി ചെയ്യുമ്പോഴാണ് ആർ.എസ് ജസ്വാളിനെതിരായ പരാതി ഉയരുന്നതെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ റാങ്കിലുള്ള വനിത ഓഫീസറാണ് മേജർ ജനറലിനെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ ഇയാൾ നിഷേധിച്ചിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ആണ് ജനറൽ ബിപിൻ റാവത്ത് ആർ.എസ് ജസ്വാളിനെതിരായ നടപടിയിൽ ഒപ്പുവെക്കുന്നത്. ഡിസംബർ മാസത്തിലാണ് ആർ.എസ് ജസ്വാളിനെതിരായ കോർട്ട് മാർഷൽ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP