Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാദ മേജർ ഗൊഗോയി പെൺകുട്ടിയെ പരിചയപ്പെട്ടത് 'ആദിൽ അഡ്‌നാൻ' എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ; ഹോട്ടലിൽ പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പെൺകുട്ടി;ഗൊഗോയെ കുറച്ചു നാളുകളായി തനിക്ക് അറിയാമെന്നും താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകി

വിവാദ മേജർ ഗൊഗോയി പെൺകുട്ടിയെ പരിചയപ്പെട്ടത് 'ആദിൽ അഡ്‌നാൻ' എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ; ഹോട്ടലിൽ പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പെൺകുട്ടി;ഗൊഗോയെ കുറച്ചു നാളുകളായി തനിക്ക് അറിയാമെന്നും താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകി

ശ്രീനഗർ: ശ്രീനഗറിലെ ഹോട്ടലിൽ മേജർ ഗൊഗോയ്‌ക്കൊപ്പം പെൺകുട്ടിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പെൺകുട്ടി മജിസ്‌ടേറ്റിന് മൊഴി നൽകി. മേജർ ഗൊഗോയെ സ്വന്തം ഇഷ്ടപ്രകാരമാണ് കാണാൻ പോയെതെന്നാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. മേജർ ഗൊഗോയെ കുറച്ചു നാളുകളായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാനാണ് പോയതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇതിനു മുൻപും പലതവണ അദ്ദേഹത്തോടൊപ്പം പുറത്ത് പോയിട്ടുണ്ട്. താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും യുവതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. പ്രായപൂർത്തി ആയെന്ന് തെളിയിക്കാൻ ആധാർ കാർഡും പെൺകുട്ടി കോടതിക്കു മുൻപാകെ സമർപ്പിച്ചു. മേജർ ഗൊഗോയെ എങ്ങനെയാണ് പരിചയമെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോൾ ഫേസ്‌ബുക്കിലൂടെയാണെന്ന് പെൺകുട്ടി പറഞ്ഞത്.

'ആദിൽ അഡ്‌നാൻ' എന്ന വ്യാജ പേരിലാണ് ഗൊഗോയ് അക്കൗണ്ട് തുടങ്ങിയത്. പിന്നീടാണ് അദ്ദേഹം യഥാർഥ പേര് വെളിപ്പെടുത്തിയതെന്നും പെൺകുട്ടി പറഞ്ഞു. വളരെ പെട്ടെന്ന് ഗൊഗോയും താനും സൗഹൃദത്തിലായെന്നും പെൺകുട്ടി വ്യക്തമാക്കി.

തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സമീർ അഹമ്മദ് മല്ല എന്ന സൈനികനെ തനിക്ക് പരിചയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ സമീറിന്റെ മാതാപിതാക്കളുടെ പേര് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോൾ പെൺകുട്ടിക്ക് പറയാനായില്ല. പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിആർപിസി സെക്ഷൻ 164 പ്രകാരമാണ് പെൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ശ്രീനഗറിലെ ഹോട്ടലിൽ മേജർ ഗൊഗോയ്‌ക്കൊപ്പം പെൺകുട്ടിയെ അറസ്റ്റ് ചെയ്ത കേസിനെക്കുറിച്ചുള്ള അന്വേഷണ പുരോഗതി അറിയിക്കാൻ ശ്രീനഗറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) പൊലീസിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ അഹ്‌സൻ ആൻടൂവിന്റെ ഹർജിയെ തുടർന്ന് മെയ് 30ത്തിനകം അന്വേഷണത്തിന്റെ റിപ്പോട്ട് സമർപ്പിക്കാൻ ശ്രീനഗർ പൊലീസിനോട് സിജെഎം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ചീഫ് പ്രോസിക്യൂട്ടിങ് ഓഫിസർ മുഖേന പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് ശ്രീനഗറിലെ ഹോട്ടലിൽ നടന്ന വാക്ക് തർക്കത്തെ തുടർന്ന് മേജർ ഗൊഗോയിയെയും, സമീറിനെയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഗൊഗോയ് തന്റെ രണ്ടു അതിഥികൾക്കായി നേരത്തെ ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. പക്ഷേ പെൺകുട്ടിക്കൊപ്പം റിസപ്ഷനിലെത്തിയപ്പോൾ പെൺകുട്ടി പ്രദേശവാസിയാണെന്ന കാരണത്താൽ ഹോട്ടൽ ജീവനക്കാർ അകത്തേക്ക് കടത്തി വിട്ടില്ല.

ഇതേത്തുടർന്ന് ഗൊഗോയിയും ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഹോട്ടൽ മാനേജ്‌മെന്റ് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.സംഭവത്തെത്തുടർന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാൽ ഗൊഗോയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദേഹം ഉറപ്പ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP