Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെയ്ക് ഇൻ ഇന്ത്യ മുദ്രാവാക്യം ഉയർത്തുമ്പോഴും ഓടി നടന്ന് പ്രതിരോധ കരാറിൽ ഒപ്പിട്ട് മോദി സർക്കാർ; ഏറ്റവും ഒടുവിൽ റഷ്യയുമായി ധാരണയിലെത്തിയത് 15,840 കോടിയുടെ ഇടപാട്; ഈ തുക മുടക്കുന്നത് നാലു യന്ത്രകപ്പലുകൾക്ക് വേണ്ടി; ഭരണത്തിന്റെ അവസാന വർഷത്തെ കണക്കെടുത്താൽ അമേരിക്ക പോലും ഞെട്ടും

മെയ്ക് ഇൻ ഇന്ത്യ മുദ്രാവാക്യം ഉയർത്തുമ്പോഴും ഓടി നടന്ന് പ്രതിരോധ കരാറിൽ ഒപ്പിട്ട് മോദി സർക്കാർ; ഏറ്റവും ഒടുവിൽ റഷ്യയുമായി ധാരണയിലെത്തിയത് 15,840 കോടിയുടെ ഇടപാട്; ഈ തുക മുടക്കുന്നത് നാലു യന്ത്രകപ്പലുകൾക്ക് വേണ്ടി; ഭരണത്തിന്റെ അവസാന വർഷത്തെ കണക്കെടുത്താൽ അമേരിക്ക പോലും ഞെട്ടും

ന്യൂഡൽഹി: എല്ലാം ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. മെയ്ക് ഇന്ത്യ പോലും ഇതിന് വേണ്ടി ഉണ്ടാക്കിയതാണ്. എന്നാൽ ഇതെല്ലാം വെറും പൊള്ളത്തരമാണെന്ന് തെളിയുകയാണ്. നാലു ചെറുയുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കുന്നതു സംബന്ധിച്ച കരാറൊപ്പിടാൻ ഇന്ത്യയും റഷ്യയും തയ്യാറെടുക്കുന്നു.

യുദ്ധക്കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിൽനിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്യാർഡിൽ നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ള 15,840 കോടി രൂപയുടെ കരാറിനാണ് നീക്കം. ഏറ്റവും കൂടുതൽ പ്രതിരോധ ബജറ്റുള്ള അമേരിക്കയെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ നീക്കങ്ങൾ. പ്രതിരോധത്തിന് വേണ്ടി ശതകോടികളാണ് പൊടിക്കുന്നത്. ഭരണത്തിന്റെ അവസാന നാളുകളിലെ ഈ കരാറുകളിൽ അഴിമതിക്കറയുണ്ടോ എന്നും സംശയം സജീവമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും തമ്മിൽ ഒക്ടോബറിൽ ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ കരാർ ഒപ്പിട്ടേക്കും. കരാറായാൽ റഷ്യയിൽനിന്നുള്ള യുദ്ധക്കപ്പലുകൾ രണ്ടു വർഷത്തിനകമെത്തും. പ്രാഥമിക ചർച്ചകൾ 2016 ഒക്ടോബറിൽ ആരംഭിച്ചെങ്കിലും തുക, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം തടസ്സം നേരിട്ടു.

ഇന്ത്യയിലെ നിർമ്മാണം സ്വകാര്യ കമ്പനിയെ ഏൽപിക്കുന്നത് ആദ്യ ഘട്ടത്തിൽ പരിഗണിച്ചെങ്കിലും ഗോവ ഷിപ്്യാർഡിൽ അതിനുള്ള സൗകര്യമുണ്ടെന്ന വിലയിരുത്തലിൽ പദ്ധതി പൊതുമേഖലയ്ക്കു കൈമാറുകയായിരുന്നു. റഷ്യയുമായി ആയുധ ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തുന്ന ഉപരോധഭീഷണി വകവയ്ക്കാതെയാണു കരാറുമായി മുന്നോട്ടു നീങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം. വ്യോമാക്രണം ചെറുക്കാൻ റഷ്യയിൽ നിന്ന് എസ് 400 മിസൈൽ പ്രതിരോധ സംവിധാനവും ഇന്ത്യ വാങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP