Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാസിക്കിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിലായത് സൂറത്തിൽ നിന്ന്; മാവേലിക്കര സ്വദേശി സജുസാമുവൽ മരിച്ചത് മുത്തൂറ്റിലെ മോഷണശ്രമത്തിനിടെ വെടിയേറ്റ്; അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ്; അന്വേഷണം മഹാരാഷ്ട്രക്ക് പുറത്തേക്കും വ്യാപിപ്പിച്ചു

നാസിക്കിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിലായത് സൂറത്തിൽ നിന്ന്; മാവേലിക്കര സ്വദേശി സജുസാമുവൽ മരിച്ചത് മുത്തൂറ്റിലെ മോഷണശ്രമത്തിനിടെ വെടിയേറ്റ്; അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ്; അന്വേഷണം മഹാരാഷ്ട്രക്ക് പുറത്തേക്കും വ്യാപിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

മുംബൈ; നാസിക്കിൽ മോഷണശ്രമം തടഞ്ഞ മലയാളിയെ വെടിവച്ചുകൊന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മുത്തൂറ്റ് ബാങ്കിലെ സിസ്റ്റം അഡ്‌മിനിസ്ട്രേറ്ററായിരുന്ന മാവേലിക്കര സ്വദേശിയായ സാജു സാമുവലിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര പ്രതാപ് സിങിനെ സൂറത്തിൽനിന്ന് പൊലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു.സംഭവത്തിൽ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

നാസിക്കിൽ, മൂത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റാണ് മാവേലിക്കര സ്വദേശിയായ സാജു സാമുവൽ മരിച്ചത്. പുനലൂർ സ്വദേശി കൈലാഷ് ജയൻ, ബ്രാഞ്ച് മാനേജർ ദേശ്പാണ്ഡെ എന്നിവർക്കു പരുക്കേറ്റിരുന്നു. ദക്ഷിണ മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ നാസിക് ഉൺഡ്വാഡി ശാഖയിൽ ഈ മാസം 14നായിരുന്നു സംഭവം.

മുത്തൂറ്റിൽ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന സാജു മുംബൈയിൽ നിന്നാണ് നാസിക്കിലെ ശാഖയിൽ കംപ്യൂട്ടർ തകരാർ പരിഹരിക്കാനെത്തിയതായിരുന്നു. മോഷണസംഘം എത്തിയപ്പോൾ അപായസൈറൻ മുഴക്കിയ സാജുവിനെ വെടിവച്ചശേഷം അക്രമികൾ ബൈക്കിൽ കടക്കുകയായിരുന്നു.

ഗുജറാത്തിൽ ജോലി ചെയ്തിരുന്ന സാജു ഒരു വർഷം മുൻപാണ് മുംബൈയിൽ എത്തിയത്. 2017ലായിരുന്നു വിവാഹം. ഭാര്യ മാവേലിക്കര വെട്ടിയാർ സൗത്ത് വലിയപറമ്പിൽ ജെയ്‌സി. 9 മാസം പ്രായമുള്ള ജെർമി മകനാണ്.ആക്രമികൾക്ക് പ്രാദേശിക സഹായമുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മോഷണ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുത്തൂറ്റ് ഫിനാൻസ് സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്ററായ സാജു സാമുവൽ കൊല്ലപ്പെട്ടത്.

മോഷ്ടിച്ച ബൈക്കുകളുമായാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.സിസിടിവി ദൃശ്യങ്ങളിൽ അക്രമികളുടെ മുഖം വ്യക്തമായി പതിഞ്ഞിരിന്നു. ഏഴംഗ മോഷണസംഘമാണ് കൃത്യം നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എത്തിച്ചേർന്നിരിക്കുന്ന നിഗമനം. മഹാരാഷ്ട്രക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നാസിക് പൊലീസ് കമ്മീഷണർ വിശ്വാസ് പാട്ടീൽ അറിയിച്ചു. പ്രദേശവാസികളുടെ സഹായം കൂടാതെ ഇത്തരമൊരു കൃത്യം നടത്താനാവില്ലെന്ന് പൊലീസ് പറയുന്നു. സാജുവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP