Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രത്യേക വിമാനത്തിൽ തിരിച്ചുപോകാൻ എത്തി; പട്ടികയിൽ പേരില്ലെന്നറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു മലേഷ്യൻ ദമ്പതികൾ; പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇതേ വിമാനത്തിൽ സീറ്റ് അനുവദിച്ചു കയറ്റിവിട്ട് അധികൃതർ

പ്രത്യേക വിമാനത്തിൽ തിരിച്ചുപോകാൻ എത്തി; പട്ടികയിൽ പേരില്ലെന്നറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു മലേഷ്യൻ ദമ്പതികൾ; പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇതേ വിമാനത്തിൽ സീറ്റ് അനുവദിച്ചു കയറ്റിവിട്ട് അധികൃതർ

സ്വന്തം ലേഖകൻ

ചെന്നൈ: മലേഷ്യയിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ പേരില്ലെന്നറിഞ്ഞ് ആത്മഹത്യാ ശ്രമവുമായി ദമ്പതികൾ. മലേഷ്യൻ സ്വദേശികളായ ദമ്പതികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മലേഷ്യൻ സ്വദേശികളായ സുബ്രഹ്മണ്യൻ (65), ലളിത (55) എന്നിവരാണ് ഉറക്കഗുളിക കഴിച്ച് മരിക്കാനൊരുങ്ങിയത്.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ദമ്പതികൾ തമിഴ്‌നാട്ടിൽ കുടുങ്ങിയത്. തുടർന്ന് മലേഷ്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തങ്ങളുടെ പേര് യാത്രക്കാരുടെ പട്ടികയിൽ ഇല്ലെന്ന് ഇവർ അറിയുന്നത്. ആത്മഹത്യാശ്രമം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻതന്നെ ഇരുവരെയും വിമാനത്താവളത്തിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. ഇവർക്ക് ഇതേ വിമാനത്തിൽ തന്നെ സീറ്റ് അനുവദിച്ച് കയറ്റി അയച്ചു.

പട്ടികയിൽ പേരില്ലാത്തതു സംബന്ധിച്ച് ഇവർ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് അധികൃതർ വിമാനക്കമ്പനിയുമായി സംസാരിച്ചശേഷം ഇരുവർക്കും സീറ്റ് അനുവദിച്ച് മടക്കിയയക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരെയുമായി തിരുച്ചിറപ്പള്ളിയിൽനിന്ന് മലേഷ്യയിലേക്ക് പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP