Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠനയാത്രക്കെത്തിയ അമേരിക്കൻ വിദ്യാർത്ഥിനിയെ ഡോക്ടറെന്ന വ്യാജേന പരിശോധനയുടെ പേരിൽ പീഡിപ്പിച്ചു; രക്ഷപെട്ട പെൺകുട്ടിയുടെ പരാതിയിൽ മെയിൽ നേഴ്‌സിനെ അറസ്റ്റു ചെയ്തു

പഠനയാത്രക്കെത്തിയ അമേരിക്കൻ വിദ്യാർത്ഥിനിയെ ഡോക്ടറെന്ന വ്യാജേന പരിശോധനയുടെ പേരിൽ പീഡിപ്പിച്ചു; രക്ഷപെട്ട പെൺകുട്ടിയുടെ പരാതിയിൽ മെയിൽ നേഴ്‌സിനെ അറസ്റ്റു ചെയ്തു

ബെംഗളൂരു: വിദേശികൾക്ക് എതിരായ പീഡനങ്ങൾ പലപ്പോഴും രാജ്യത്തെ നാണം കെടുത്തിയ സംഭവങ്ങളാണ്. പലപ്പോഴും ഇത്തരം സംഭവങ്ങൾ കാരണം ഇന്ത്യ സന്ദർശിക്കുന്നതിൽ നിന്നും പാശ്ചാത്യ രാജ്യങ്ങൾ അവരുടെപൗരന്മാരെ വിലക്കേർപ്പെടുത്താറുമുണ്ട്. എങ്കിവും വിദേശികളെ അതിഥികളായി പരിഗണിക്കാത്ത സംഭവം വീണ്ടും ആവർത്തിക്കപ്പെടുന്നു. മൈസൂരിൽ പഠനയാത്രയ്‌ക്കെത്തിയ അമേരിക്കൻ വിദ്യാർത്ഥിനിയാണ് ഒടുവിൽ പീഡനത്തിന് ഇരയായത്. ഈ സംഭവത്തിൽ കുറ്റക്കാരനായ മൈസൂർ ആശുപത്രിയിലെ പുരുഷ നഴ്‌സാണ്. അമേരിക്കൻ യുവതിയുടെ പരാതിയിൽ മാണ്ഡ്യ കെ എം ദൊഡ്ഡ സ്വദേശി സുമിത്ത്(29) ആണ് പിടിയിലായത്.

പത്ത് വിദ്യാർത്ഥികൾക്കൊപ്പം പഠന യാത്രയ്ക്കായി ഇന്ത്യയിലെത്തിയ ഇരുപത്തിനാലുകാരിയാണ് മൈസൂരുവിൽ അതിക്രമത്തിന് ഇരയായത്. നവംബർ ആറിനാണ് സംഭവം. ഗൈനക്കോളജി ഡോക്ടറെ കാണാനെത്തിയ വിദ്യാർത്ഥിനിയാണ് അതിക്രമത്തിനിരയായത്. മുറിയിൽ ഡോക്ടറില്ലെന്നുകണ്ട ഇയാൾ ഡോക്ടറെന്ന വ്യാജേന പെൺകുട്ടിയെ പരിശോധിക്കുകയായിരുന്നു.

ആദ്യം ഡോക്ടറെന്ന് കരുതി മിണ്ടാതിരുന്നെങ്കിലും അസ്വാഭാവിക പെരുമാറ്റവും അതിക്രമവും ആരംഭിച്ചതോടെ ബഹളംവച്ച് യുവതി രക്ഷപ്പെടുകയായിരുന്നു. പിന്നീട്, ആശുപത്രി പരാതി ബുക്കിൽ സംഭവത്തെപ്പറ്റി എഴുതിയ വിദ്യാർത്ഥിനി അവിടത്തെ അധികൃതരെയും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിനെയും വിവരം അറിയിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത നരസിംഹരാജ പൊലീസ് കഴിഞ്ഞദിവസം രാത്രി രണ്ടുമണിയോടെ സുമിത്തിനെ പിടികൂടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 376 അനുസരിച്ച് ഇയാൾക്കെതിരെ കേസെടുത്തു.
സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വിദ്യാർത്ഥിനിയുടെ വൈദ്യപരിശോധനയിൽ നിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ലൈംഗികഅതിക്രമം സ്ഥിരീകരിച്ച അശുപത്രി അധികൃതർ സുമിത്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

കൂടുതൽ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റമേറ്റു. സംഭവത്തിൽ ഖേദം രേഖപ്പെടുത്തി ആശുപത്രി അധികൃതർ അന്വേഷണത്തിന് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP