Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനക്കേസ് പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന ഒരു പാർട്ടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല;ബിജെപിയിൽ നിന്നും രാജിവയ്ക്കുന്നതായി ബോളിവുഡ് നായിക മല്ലിക രജ്പുത്

പീഡനക്കേസ് പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന ഒരു പാർട്ടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല;ബിജെപിയിൽ നിന്നും രാജിവയ്ക്കുന്നതായി ബോളിവുഡ് നായിക മല്ലിക രജ്പുത്

ന്യൂഡൽഹി: പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ബിജെപിയിൽ നിന്നും രാജിവയ്ക്കുന്നതായി ബോളിവുഡ് നായിക മല്ലിക രജ്പുത് അറിയിച്ചു. താരം പുറത്ത് വിട്ട വീഡിയോയിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. കത്വ, ഉന്നാവോ കേസുകളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തീരുമാനം.

പീഡനക്കേസ് പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന ഒരു പാർട്ടിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എത്രയും പെട്ടന്ന് ഇരയ്ക്ക് നീതികിട്ടാനും പ്രതികളെ തൂക്കിലേറ്റാനുമായിരുന്നു ബിജെപി ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ പാർട്ടി വിഷയത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഞാൻ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയാണ്, മല്ലിക വ്യക്തമാക്കി.

2017ലാണ് മല്ലിക ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശിയായ മല്ലികയ്ക്ക് ഒരു പൊതുചടങ്ങിൽ വച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരുന്നു അംഗത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP