Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമതാ ബാനർജിയുടെ മരുമകനെ പൊതുവേദിയിൽ വച്ച് യുവാവ് മുഖത്തടിച്ചു; തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചവശനാക്കിയ യുവാവ് ഗുരുതരാവസ്ഥയിൽ

മമതാ ബാനർജിയുടെ മരുമകനെ പൊതുവേദിയിൽ വച്ച് യുവാവ് മുഖത്തടിച്ചു; തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചവശനാക്കിയ യുവാവ് ഗുരുതരാവസ്ഥയിൽ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിക്ക് പൊതുവേദിയിൽ വച്ച് മർദനമേറ്റു. ഈസ്റ്റ് മിഡ്‌നാപ്പുരിലെ ഛന്ദിപ്പുരിൽ തൃണമൂൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുന്ന വേളയിലാണ് യുവാവ് എംപിയുടെ മുഖത്തടിച്ചത്.

മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കാനെന്ന വ്യാജേന എത്തിയ യുവാവ് ബാനർജിയുടെ മുഖത്തടിച്ചത്. ഉടൻ തന്നെ വേദിയിലുണ്ടായിരുന്നവർ യുവാവിനെ പിടിച്ചു മാറ്റി. രോഷാകുലരായ പ്രവർത്തകരുടെ മർദനമേറ്റ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തുടർന്നുണ്ടായ സംഘർഷത്തിൽ മാദ്ധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു. ഡയമണ്ട് ഹാർബറിൽ നിന്നുള്ള ലോക്‌സഭാംഗമാണ് അഭിഷേക് ബാനർജി. തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായ അഭിഷേക് ബാനർജി മമതാ ബാനർജിയുടെ രാഷ്ട്രീയ പിൻഗാമിയായാണ് അറിയപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP