Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി രാജ്യത്ത് നിന്നും തുടച്ചു നീക്കപ്പെടും'; 'ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ അനുവദിക്കില്ല'; പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബിജെപി നേതാക്കൾ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി

'2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി രാജ്യത്ത് നിന്നും തുടച്ചു നീക്കപ്പെടും'; 'ബംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ അനുവദിക്കില്ല'; പൗരത്വ രജിസ്റ്ററിന്റെ പേരിൽ ബിജെപി നേതാക്കൾ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി  മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: 2019ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ത്യയിൽ നിന്നും ബിജെപി തുടച്ചു നീക്കപ്പെടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബാംഗാളിൽ ദേശീയ പൗരത്വ രജിസ്റ്റർ അനുവദിക്കില്ലെന്നും മമത പറഞ്ഞു. ബിജെപി നേതാക്കൾ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ ഞങ്ങളെ വെല്ലുവിളിക്കുകയാണ്. അത്തരത്തിൽ എന്തെങ്കിലുമുണ്ടായാൽ ഉചിതമായ മറുപടി കൊടുക്കാൻ അറിയാമെന്നും മമത വ്യക്തമാക്കി.

അക്രമ രാഷ്ട്രീയത്തിന്റെ പാതയാണ് ബിജെപി സ്വീകരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകളിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്. പഴയ മാവോയിസ്റ്റ് സ്വാധീന മേഖലയായ ജംഗൽമഹലിൽ മാത്രമാണ് അവർക്ക് ഏതാനും സീറ്റുകൾ നേടാനായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ അവർ അക്രമത്തിന്റെ പാതയിലാണെന്നും മമത ആരോപിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത. ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് ആരെയും തെറ്റായി വിദേശിയെന്ന് മുദ്രകുത്താൻ അനുവദിക്കില്ലെന്ന് മമത പറഞ്ഞു. ഞങ്ങൾ ബംഗാൾ കടുവകളാണ്. ഏതെങ്കിലും ഇന്ത്യൻ പൗരനെ വിദേശിയെന്ന് മുദ്രകുത്താൻ ഞങ്ങൾ അനുവദിക്കില്ല-മമത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP