Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം ശാരീരിക ബന്ധത്തിലേക്ക് വഴിമാറിയപ്പോഴും യുവതി കരുതിയത് ജിതേന്ദ്ര തന്നെ വിവാഹം കഴിക്കുമെന്ന്; വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞതോടെ ബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ വരുതിയിലാക്കാൻ യുവാവ് പ്രചരിപ്പിച്ചത് സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും; 24കാരിയുടെ പരാതിയിൽ കാമുകനെ അറസ്റ്റ് ചെയ്ത് പൊലീസും

പ്രണയം ശാരീരിക ബന്ധത്തിലേക്ക് വഴിമാറിയപ്പോഴും യുവതി കരുതിയത് ജിതേന്ദ്ര തന്നെ വിവാഹം കഴിക്കുമെന്ന്; വഞ്ചിക്കപ്പെടുകയാണെന്ന് അറിഞ്ഞതോടെ ബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ വരുതിയിലാക്കാൻ യുവാവ് പ്രചരിപ്പിച്ചത് സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും; 24കാരിയുടെ പരാതിയിൽ കാമുകനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: തനിക്കൊപ്പം പഴയ കാമുകി ചെലവഴിച്ച സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ജാജ്പുർ ജില്ലയിലാണ് സംഭവം. 24 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രകുമാർ മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളായി യുവതിയും ജിതേന്ദ്രയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരംു തമ്മിൽ പലതവണ ശാരീരിക ബന്ധത്തിലും ഏർപ്പെട്ടു. ഇതിനിടെ യുവതി അറിയാതെ ജിതേന്ദ്ര യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ബന്ധം കൂടുതൽ ദൃഢമായതോടെ തന്നെ വിവാഹം കഴിക്കണം എന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ അതിന് യുവാവ് തയ്യാറായിരുന്നില്ല. ശാരീരിക ബന്ധം തുടരണമെന്നും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കാനാകില്ലെന്നുമായിരുന്നു യുവാവിന്റെ നിലപാട്. ഇതോടെ യുവതി ജിതേന്ദ്രയിൽ നിന്നും അകന്നു.

യുവതി അകന്നതോടെ ജിതേന്ദ്ര ഈ ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. തനിക്ക് വഴങ്ങിയില്ലെങ്കിൽ താൻ ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് പറയുമ്പോഴാണ് തന്റെ നഗ്നദൃശ്യങ്ങൾ യുവാവിന്റെ കയ്യിലുണ്ടെന്ന് യുവതി അറിയുന്നത്. എന്നിട്ടും യുവതി വഴങ്ങാതിരുന്നതോടെ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ജിതേന്ദ്ര യുവതിയുടെ ചില ചിത്രങ്ങൾ പോസ്റ്റുചെയ്യുകയായിരുന്നു. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു.

കലാൺ ഗ്രാമത്തിലുള്ള വസതിയിൽ നിന്നാണ് ജിതേന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്ന് ഫോട്ടോ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. ഐടി ആക്ടുകൾ ഉൾപ്പടെയുള്ളവ ചുമത്തിയാണ് ജിതേന്ദ്രയ്ക്കെതിരേ കേസ് എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP