Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ പ്രചരിച്ച സംഭവം; സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത യുവാവ് പിടിയിൽ; വനിതാ നേതാവിന്റെ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തെന്നും പൊലീസ്

ബിജെപി വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ പ്രചരിച്ച സംഭവം; സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത യുവാവ് പിടിയിൽ; വനിതാ നേതാവിന്റെ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ബിജെപി വനിതാ നേതാവിന്റെയും യുവമോർച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത യുവാവ് അറസ്റ്റിൽ. ബഞ്ജർ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി കുളു എസ്‌പി ഗൗരവ് സിങ് അറിയിച്ചു.

സംഭവത്തിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി വനിതാ നേതാവിന്റെ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഹിമാചൽപ്രദേശിലെ കുളുവിൽ ബിജെപി വനിതാ നേതാവിന്റെയും യുവമോർച്ച നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. തുടർന്ന് യുവമോർച്ച നേതാവിന്റെ ഭാര്യ പൊലീസിൽ തെളിവ് സഹിതം പരാതി നൽകിയിരുന്നു. വിവാദത്തെ തുടർന്ന് ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കി. യുവതി നേതാവിന് അയച്ച വീഡിയോ ആണ് ലീക്കായതെന്നാണ് വിവരം. അതേസമയം യുവതിയുടെ ഓഡിയോ ക്ലിപ്പുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP