Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ മുന്നിലിട്ട് കർഷകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത് അക്രമിസംഘം; പാടത്ത് പണിയെടുക്കുമ്പോൾ ആറംഗ സംഘം എത്തിയത് ക്രൂരമായി മർദ്ദിക്കാൻ തന്നെ; ഭാര്യ നിലവിളിച്ചിട്ടും നിസഹായരായി നോക്കി നിന്നത് നാട്ടുകാർ; ഭാര്യ അടക്കമുള്ളവരുടെ മുൻപിൽ അരങ്ങേറിയത് അരുംകൊല

ഭാര്യയുടെ മുന്നിലിട്ട് കർഷകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത് അക്രമിസംഘം; പാടത്ത് പണിയെടുക്കുമ്പോൾ ആറംഗ സംഘം എത്തിയത് ക്രൂരമായി മർദ്ദിക്കാൻ തന്നെ; ഭാര്യ നിലവിളിച്ചിട്ടും നിസഹായരായി നോക്കി നിന്നത് നാട്ടുകാർ; ഭാര്യ അടക്കമുള്ളവരുടെ മുൻപിൽ അരങ്ങേറിയത് അരുംകൊല

മറുനാടൻ മലയാളി ബ്യൂറോ

ഗയ: അക്രമിസംഘം ഭാര്യയുടെ മുന്നിലിട്ട് കർഷകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി. സിയാശരൻ യാദവ് എന്ന നാൽപ്പതുകാരനാണു കൊല്ലപ്പെട്ടത്. ഭാര്യ സോണി ദേവിക്കൊപ്പം പാടത്ത് പണിയെടുക്കുമ്പോഴാണ് അക്രമി സംഘം സിയാശരനെ ആക്രമിച്ചതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ നാഗേന്ദ്ര സിങ് പറഞ്ഞു. ആറു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ഗയ ജില്ലയിലെ സിക്കന്ദർപൂരിലായിരുന്നു സംഭവം. ക്രൂരമായി മർദ്ദിച്ച് കൊന്നതിന് ശേഷം അക്രമികൾ മരത്തിൽ തുണി ഉപയോഗിച്ച് കർഷകനെ കെട്ടിത്തൂക്കി.

ആക്രമത്തെ എതിർക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും അവർ നിർത്താൻ തയ്യാറായില്ല. ഇവർ നിലവിളിച്ചെങ്കിലും ആരും എതിർക്കാൻ എത്തിയില്ല. അക്രമി സംഘത്തിന്റെ മർദനം കൂടിയായപ്പോൾ ഭർത്താവിനെ കൊല്ലുന്നതു കണ്ട് നിൽക്കാനേ ഭാര്യക്ക് കഴിഞ്ഞുള്ളൂ. കൊലയുടെ കാരണം മാത്രം ആർക്കും അറിയില്ല. സമീപത്തെ കുടുംബവുമായി വർഷങ്ങളായി ഇവർക്ക് ശത്രുതയുണ്ടായിരുന്നുവെന്നും ഇതുകൊലയ്ക്ക് കാരണമായോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
ലീസ് തെരച്ചിൽ നടത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP