Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപണം; 14 കാരനെ കച്ചവടക്കാരൻ തല്ലിക്കൊന്നു

മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപണം; 14 കാരനെ കച്ചവടക്കാരൻ തല്ലിക്കൊന്നു

ന്യൂഡൽഹി: മാങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കച്ചവടക്കാരൻ 14 കാരനെ അടിച്ചു കൊന്നു. ഡൽഹിയിലെ സീമാപുരിയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു. പയ്യന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി അയച്ചിരിക്കുകയാണ്.

സമീപത്തെ പാർക്കിൽ കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഏതാനും ആൾക്കാരുമായി എത്തിയ കച്ചവടക്കാരൻ പയ്യനെ തല്ലിച്ചതയ്ക്കുകയായിരുന്നത്രേ. പയ്യന്റെ തലയിൽ കച്ചവടക്കാരൻ ഇരുമ്പു വടികൊണ്ട് അടിക്കുകയായിരുന്നെന്നാണ് പയ്യന്റെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പറയുന്നു. പയ്യനെ സഹായിക്കാനെത്തിയ സഹോദരനെയൂം കച്ചവടക്കാരൻ അതേ ഇരുമ്പു ദണ്ഡു കൊണ്ട് തല്ലിയെന്നും ആരോപണമുണ്ട്.

പാർക്കിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ മാങ്ങാ വില്പനക്കാരൻ വരികയും പയ്യനെ തല്ലുകയുമായിരുന്നെന്ന് സഹോദരൻ ഷെയ്ഖ് ഷഹാബുദ്ദീൻ പറയുന്നു. സഹോദരന് ആഴത്തിൽ മുറിവേറ്റിട്ടും ചോരയൊലിക്കാൻ തുടങ്ങിയിട്ടും അടി നിർത്തിയില്ല. തടയാൻ ചെന്നപ്പോൾ തന്നെയും തല്ലിയെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP