Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഹിത് വെമൂല വിഷയത്തിലെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പ്രക്ഷോഭത്തിന്റെ അമരക്കാരൻ എസ്എഫ്‌ഐ വിട്ടു; തുടർ സമരങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നെന്ന് ആരോപണം

രോഹിത് വെമൂല വിഷയത്തിലെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പ്രക്ഷോഭത്തിന്റെ അമരക്കാരൻ എസ്എഫ്‌ഐ വിട്ടു; തുടർ സമരങ്ങൾ വിദ്യാർത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നെന്ന് ആരോപണം

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി രോഹിത് വെമൂലയ്ക്ക് നീതി തേടിയും വൈസ് ചാൻസലർ അപ്പാറാവുവിനും എതിരായി സമരം നയിക്കുന്ന എസ്എഫ്‌ഐ നേതാവ് സംഘടനയിൽ നിന്നും രാജിവച്ചു. രോഹിത് വെമൂല സമരത്തിന്റെ അമരക്കാരിൽ ഒരാളായ രാജുകുമാർ സാഹുവാണ് സംഘടയിൽ നിന്നും രാജിവച്ചത്. എസ്എഫ്‌ഐക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സാഹുവിന്റെ രാജി പ്രഖ്യാപനം.

എസ്എഫ്‌ഐയുടെ നിലപാടുകളോട് യോജിക്കാൻ സാധിക്കുന്നില്ലെന്നും രോഹിത് വെമൂലയ്ക്ക് നീതി തേടി സമരം നയിക്കുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ് സാഹു. എസ്എഫ്‌ഐയുടെ നിലപാടിലെ വൈരുദ്ധ്യങ്ങളാണ് രാജിയിലേക്ക് നയിക്കുന്നതെന്നും സാഹു വ്യക്തമാക്കി. രോഹിത് വെമൂലയെ പോലെ ഒറ്റപ്പെടൽ തനിക്കും അനുഭവപ്പെടുന്നതായി സാഹു മാദ്ധ്യമങ്ങളോട് പറഞ്ഞു.

രോഹിതിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന സമരം വിദ്യാർത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നതാണെന്നും സാഹു ആരോപിച്ചു. എസ്എഫ്‌ഐയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും ചിലരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സാഹു മാദ്ധ്യമങ്ങളോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP