Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ വിലസിയ രാജൻ മഹ്ബുബാനി തരപ്പെടുത്തിയത് 15ഓളം സൗജന്യ വിമാന യാത്രകൾ

ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; ഡൽഹി, കൊൽക്കത്ത വിമാനത്താവളങ്ങളിൽ വിലസിയ രാജൻ മഹ്ബുബാനി തരപ്പെടുത്തിയത് 15ഓളം സൗജന്യ വിമാന യാത്രകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തി പോന്നയാൾ എയർ പോർട്ട് പൊലീസിന്റെ പിടിയിലായി. ഡൽഹിയിൽ നിന്നും എയർ ഏഷ്യ ഇന്ത്യ വിമാനത്തിൽ കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. വസന്ത് കുഞ്ച് നിവാസി രാജൻ മഹ്ബുബാനിയാണ് പിടിയിലായത്. ലുഫ്താൻസ ഉദ്യോഗസ്ഥൻ ചമഞ്ഞ് 15ഓളം വിമാനയാത്രകളാണ് ഇയാൾ സൗജന്യമായി നടത്തിയത്.

ഇതിന് പുറമെ ഫ്രീ അപ്‌ഗ്രേഡ്‌സ്, ക്യൂവിൽ നിൽക്കാതെ നേരിട്ട് വിമനാനങ്ങളിലേക്ക് കയറി പോകാനുള്ള സൗകര്യവുമെല്ലാം ഇയാൾക്ക് ലഭിച്ചു. കോർപ്പറേറ്റ് ക്ലയന്റ്‌സിനെയും സുഹൃത്തുക്കളെയും ആകർഷിക്കാൻ ലുഫ്താൻസാ ഉദ്യോഗസ്ഥനായി ചമഞ്ഞുള്ള ഫോട്ടോകളെല്ലാം ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു.

ബാങ്കോക്കിൽ നിന്നാണ് ലുഫ്താൻസയുടെ വ്യാജ പൈലറ്റിന്റെ ഐഡി ഇയാൾ സ്വന്തമാക്കിയതെന്ന് പൊലീസിനോട് പറഞ്ഞു. ഈ ഐഡി ഒപയോഗിച്ച് ഇയാൾ കൊൽക്കത്ത, ഡൽഹി എയർപോർട്ടുകളിലാണ് കഴിഞ്ഞ ആറു മാസമായി വിലസിയത്. കൊൽക്കത്തയിലെ ലുഫ്താൻസ ആസ്ഥാനത്തെ കൺസൾട്ടന്റും ഇൻസ്ട്രക്ടറുമാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക 12.35നുള്ള എയർഏഷ്യാ ഫ്‌ളൈറ്റിൽ ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. ലുഫ്താൻസയോട് തങ്ങളുടെ ഉദ്യോഗസ്ഥനെ ചെക്ക് ചെയ്യാൻ പറഞ്ഞപ്പോഴാണഅ ഇയാളുടെ മേൽ സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരശോധനയിൽ ഇയാൾ പിടിയിലാകുക ആയിരുന്നു.

എയർ ഏഷ്യ ഉദ്യോഗസ്ഥർ ഡൽഹിയിലെ ലുഫ്താൻസ അധികൃതരോട് തങ്ങളുടെ ഉദ്യോഗസ്ഥനെ പരിശോധഝിക്കാൻ ആവശ്യപ്പെടുക ആയിരുന്നു. തുടർന്ന് നടത്തിയ ചെക്കിങിൽ ഇയാൾ വ്യാജനാണെന്ന് കണ്ടെത്തുക ആയിരുന്നു. ലുഫ്താൻസയുടെ യൂണിഫോം ഇയാൾ ധരിച്ചിരുന്നു. എർപോർട്ട് പൊലീസിന് ഇയാളെ കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP