Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവ് യുവതിയുടെ കൺമുന്നിൽ ആത്മഹത്യ ചെയ്തത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്; വിധവയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് തോക്കുമായി; വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞതോടെ സ്വയം വെടിയുതിർത്തത് ഉടൻ തന്നെ

യുവാവ് യുവതിയുടെ കൺമുന്നിൽ ആത്മഹത്യ ചെയ്തത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്; വിധവയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് തോക്കുമായി; വിവാഹത്തിന് താൽപര്യമില്ലെന്ന് പറഞ്ഞതോടെ സ്വയം വെടിയുതിർത്തത് ഉടൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ചാത്തർപൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ കൺമുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ചാത്തർപുരിലാണ് സംഭവം നടന്നത്. ഉജ്ജൈൻ സ്വദേശി ജിതേന്ദ്ര വർമ്മയാണ് പ്രണയനൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. ിധവയായ യുവതിയോട് ജിതേന്ദ്ര നിരന്തരമായി വിവാഹഭ്യത്ഥന നടത്തി ശല്യം ചെയ്യാറുണ്ടായിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ജിതേന്ദ്ര യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു.

വിവാഹം കഴിക്കാൻ താൽപര്യമില്ല എന്ന് യുവതി പറഞ്ഞതോടെ ജിതേന്ദ്ര കൈയിലുണ്ടായിരുന്ന തോക്ക് എടുത്ത് യുവതിയുടെ മുന്നിൽ വെച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ എത്തി നോക്കിയപ്പോൾ വീടിനകത്ത് മരിച്ചു കിടക്കുന്ന ജിതേന്ദ്രയെയാണ് കണ്ടത്. ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP