Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാമതും പെൺകുഞ്ഞ്; ആൺകുട്ടികൾ ഉണ്ടാകാത്തതിൽ മനംനൊന്ത് യുവാവ് ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു

രണ്ടാമതും പെൺകുഞ്ഞ്; ആൺകുട്ടികൾ ഉണ്ടാകാത്തതിൽ മനംനൊന്ത് യുവാവ് ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു

പട്‌ന: ആൺകുഞ്ഞ് പിറക്കാത്തതിൽ മനംനൊന്ത് യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം സ്വന്തം ജനനേന്ദ്രിയം മുറിച്ചെറിഞ്ഞു. ബിഹാറിലെ സിവാൻ ജില്ലയിൽ ഖോജ്വ ഗ്രാമത്തിലാണ് സംഭവം. ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ് ഒരു മാസത്തെ അവധിക്കത്തെിയാണ് കടുംകൈ ചെയ്തത്. രണ്ടാമത്തേതും പെൺകുഞ്ഞായതിനെ ചൊല്ലി ഭാര്യയുമായി ദീർഘ നേരം വഴക്കിട്ട 30കാരൻ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം ഛേദിക്കുകയായിരുന്നുവത്രേ.

ആൺകുട്ടികൾ ജനിക്കാത്തതിനാൽ ഇയാൾ ഭാര്യയെ ശകാരിക്കുന്നത് പതിവായിരുന്നുവത്രേ. ഇങ്ങനെ കഴിഞ്ഞ ദിവസവും ഭാര്യയുമായി ഇതേച്ചൊല്ലി വഴക്കിട്ടു. ഭാര്യയുടെ ഭാഗത്തു നിന്നും കടുത്ത വാക്കുകൾ ഉണ്ടായതോടെ കോപാകുലനായി യുവാവ് കത്തിയെടുത്ത് സ്വന്തം ലിംഗം മുറിക്കുകയായിരുന്നു.

ചോരവാർന്ന് അവശ നിലയിലായ യുവാവിനെ ഉടനെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP