Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെർമൽ സ്‌ക്രീനീങ്ങ് നെ​ഗറ്റീവായതോടെ കൊവിഡ് ടെസ്റ്റിന് തയ്യാറായില്ല; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി

തെർമൽ സ്‌ക്രീനീങ്ങ് നെ​ഗറ്റീവായതോടെ കൊവിഡ് ടെസ്റ്റിന് തയ്യാറായില്ല; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: കൊവിഡ് 19 ടെസ്റ്റിന് വിധേയനാകാത്തതിന്റെ പേരിൽ ബന്ധുക്കൾ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. ഡൽഹിയിൽ നിന്ന് യുപിയിൽ ബിജ്‌നോറിലെ മലക്പൂരിൽ തിരിച്ചെത്തിയ 23 കാരനായ മഞ്ജീത് സിങ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുക്കളായ കപിൽ, മനോജ് എന്നിവർ ചേർന്നാണ് കൊലപ്പെടുത്തിയത്. മെയ് 19 നാണ് ദിവസ വേതനക്കാരനായ മഞ്ജീത് സിങ് ബിജ്‌നോറിൽ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയതിന് ശേഷം തെർമൽ സ്‌ക്രീനീങ്ങ് നടത്തിയിരുന്നു. ഇത് നെഗറ്റീവ് ആയിരുന്നതിനാൽ യുവാവ് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ, കൊവിഡ് ബാധയുണ്ടെന്ന സംശയത്താൽ ബന്ധുക്കളായ കപിലും മനോജും മഞ്ജീതിന്റെ കൊവിഡ് ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് മഞ്ജീതിനെ അതിക്രൂരമായ മർദ്ദിച്ചത്. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ മഞ്ജീതിനെ മീററ്റിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP