Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമാരസ്വാമിയുടെ ജീവനെടുത്ത് ബാക്ക് ഫ്‌ളിപ്പ്; നർത്തകനായ യുവാവ് അപകടത്തിൽ പെട്ടത് സുഹൃത്തുകളുടെ നിർബന്ധത്തിൽ ടിക് ടോക് ചെയ്യുന്നതിനിടെ; മരണകാരണം നാഡികൾക്കേറ്റ ഗുരുതരമായ പരിക്ക്

കുമാരസ്വാമിയുടെ ജീവനെടുത്ത് ബാക്ക് ഫ്‌ളിപ്പ്; നർത്തകനായ യുവാവ് അപകടത്തിൽ പെട്ടത് സുഹൃത്തുകളുടെ നിർബന്ധത്തിൽ ടിക് ടോക് ചെയ്യുന്നതിനിടെ; മരണകാരണം നാഡികൾക്കേറ്റ ഗുരുതരമായ പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ബാക്ക് ഫ്ളിപ്പ് പ്രാക്ടീസ് ചെയ്യുന്നതിനിടെ കഴുത്തൊടിഞ്ഞ യുവാവിന് ദാരുണാന്ത്യം. ബാക്ക് ഫ്ളിപ്പ് ചെയ്യുന്നതിനിടെ കഴുത്തൊടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപതുകാരനായ കുമാരസ്വാമിയാണ് മരിച്ചത്. അപകടത്തിൽ കുമാരസ്വാമിയുടെ കഴുത്തില ഞരമ്പുകൾക്കും നാഡികൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.

ബംഗലൂരുവിലെ തുമകുരുവിലെ നഡുവനഹള്ളി സ്വദേശിയാണ് നർത്തകനായ കുമാരസ്വാമി. ജൂൺ 15 നാണ് കുമാരസ്വാമിക്ക് പ്രാക്ടീസിനെ അപകടം സംഭവിക്കുന്നത്. അപകടം സംഭവിച്ച ഉടൻ തന്നെ ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ കുമാരസാമിയെ പ്രവേശിപ്പിച്ചിരുന്നു. എട്ട് ദിവസം ആശുപത്രിയിൽ കിടന്ന കുമാരസ്വാമി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുമകുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രാമു മെലഡീസ് എന്ന ഓർക്കെസ്ട്ര സംഘത്തിലെ നർത്തകനാണ് കുമാരസ്വാമി.

സുഹൃത്തുക്കളാണ് ടിക്ക്‌ടോക്കിനായി കുമാരസ്വാമിയെ കൊണ്ട് ബാക്ക് ഫ്‌ളിപ്പ് ചെയ്യിച്ചത്. കുമാരസാമിയുടെ കൂട്ടുകാർ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, കുമാരസാമിക്ക് സമൂഹമാധ്യമങ്ങളുടെ സാധ്യതകളെ കുറിച്ച് അറിയില്ലെന്നും സ്വന്തമായി സ്മാർട്ട് ഫോൺ പോലും ഇല്ലാത്തയാളാണ് കുമാരസാമിയെന്നുമാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്. റിയാലിറ്റി ഷോകളിലും സ്‌റ്റേജ് പ്രോഗ്രാമുകളിലുമാണ് സാധാരണ ഇയാൾ ഡാൻസ് ചെയ്യാറുള്ളത്. നൃത്തത്തിനിടെ കുമാരസ്വാമി ചെയ്യാറുള്ള ഒന്നാണ് ബാക്ക് ഫ്‌ളിപ്പ്. എന്നാൽ ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതിനായുള്ള വീഡിയോ ചിത്രീകരണത്തിനിടയിൽ പലതരം മരണങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനായി ബാക്ക് ഫ്‌ളിപ്പ് ചെയ്യവേ സംഭവിച്ച ആദ്യ മരണമായാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP