Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളുകുടിയന്മാരെ തിരഞ്ഞുപിടിച്ചു തിന്നുന്ന ഉത്തരാഖണ്ഡിലെ പുള്ളിപ്പുലി ലോക ശ്രദ്ധ നേടുന്നു; ഇതിനോടകം കശാപ്പ് ചെയ്തത് 13-ഓളം പുരുഷന്മാരെ

കള്ളുകുടിയന്മാരെ തിരഞ്ഞുപിടിച്ചു തിന്നുന്ന ഉത്തരാഖണ്ഡിലെ പുള്ളിപ്പുലി ലോക ശ്രദ്ധ നേടുന്നു; ഇതിനോടകം കശാപ്പ് ചെയ്തത് 13-ഓളം പുരുഷന്മാരെ

പുലിപ്പേടിയാണ് ഉത്തരാഖണ്ഡിലെ കള്ളുകുടിയന്മാരുടെ പുതിയ ഭീഷണി. കള്ളുകുടിച്ച് പൂസ്സായി വരുന്ന പുരുഷന്മാരെ മാത്രം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന പുള്ളിപ്പുലിയാണ് ജാർഖണ്ഡിലെ കുമാവോൺ മലനിരകളിലെ ദിദിഹട്ട് മേഖലയിൽ ഭീതി പരത്തുന്നത്. കഴിഞ്ഞ 30 മാസത്തിനിടെ 13-ഓളം പേരെയാണ് പുലി കൊന്നുതിന്നത്. അമ്പതിലേറെപ്പേരെ ആക്രമിക്കുകയും ചെയ്തു. മദ്യശാലയിൽനിന്ന് തിരികെ വീട്ടിലേക്ക് വരുംവഴിക്കാണ് ഇവരെല്ലാം ആക്രമിക്കപ്പെട്ടതെന്നതാണ് പുലിപ്പേടി ഇത്ര ശക്തമാക്കിയത്. 

രണ്ടരവർഷത്തിലേറെയായി മേഖലയിൽ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചിരിക്കുന്ന പുലിയെ കീഴടക്കാനുള്ള ശ്രമം ഇതേവരെ വിജയിച്ചിട്ടില്ല. ഉത്തരാഖണ്ഡ് വനം വകുപ്പ് പുലിയെ നരഭോജിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

2012 ജനുവരിയിലാണ് പുലി നരവേട്ട തുടങ്ങിയത്. സിമാർ ഗ്രാമക്കാരനായ 46-കാരനെയാണ് പുലി ആദ്യം കൊന്നുതിന്നത്. അതേവർഷം അഞ്ചുപേരെക്കൂടി കൊന്നൊടുക്കിയ പുലി, 2013-ലും അഞ്ചുപേരെ ഭക്ഷണമാക്കി. ഇക്കൊല്ലം ഇതേവരെ രണ്ടുപേരാണ് പുലിക്ക് ഇരയായത്. ഓഗസ്റ്റ് ഒന്നിന് 44 വയസ്സുള്ളയാളാണ് ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ടത്.

രാത്രി മദ്യപാനത്തിനുശേഷം തിരിച്ചുവരുന്നവരുമ്പോഴാണ് മിക്കവരും ആക്രമണത്തിനിരയായതെന്നതാണ് ഗ്രാമവാസികളെ ആശങ്കപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, ഗ്രാമീണരിലേറെയും ജോലി കഴിഞ്ഞ് സൂര്യനസ്തമിക്കുന്നതിന് മുമ്പ് വീട്ടിലെത്തുകയാണിപ്പോൾ. വനപ്രദേശത്തുകൂടി യാത്ര ചെയ്യുമ്പോൾ, കൂട്ടമായി പോകാനും കൈയിൽ ആയുധം കരുതാനും ഗ്രാമീണർ ശ്രദ്ധിക്കുന്നു. 12 വയസ്സെങ്കിലും പ്രായമുള്ള പുലിക്ക് മനുഷ്യന്റെ ഇറച്ചിയോടാണ് പ്രിയമെന്നതും ഗ്രാമീണരുടെ ഉറക്കം കെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP