Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭർത്താവ് മുത്തലാഖ് ചൊല്ലിയത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതും നിശാപാർട്ടികളിൽ മദ്യപിക്കാത്തതും കാരണം; ആവശ്യപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കാത്തിനെ തുടർന്ന് മർദ്ദനവും; ഹാജരാകാൻ നോട്ടീസ് അയച്ച് വനിതാകമ്മിഷൻ

ഭർത്താവ് മുത്തലാഖ് ചൊല്ലിയത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതും നിശാപാർട്ടികളിൽ മദ്യപിക്കാത്തതും കാരണം; ആവശ്യപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കാത്തിനെ തുടർന്ന് മർദ്ദനവും; ഹാജരാകാൻ നോട്ടീസ് അയച്ച് വനിതാകമ്മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതും നിശാപാർട്ടികളിൽ മദ്യപിക്കാത്തതും കാരണം ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ബിഹാറുകാരിയായ നൂറി ഫാത്തിമയാണ് സംസ്ഥാന വനിതാ കമ്മിഷന് ഇത് സംബന്ധിച്ച് പരാതി നല്കിയത്. 2015-ലായിരുന്നു നൂറി ഫാത്തിമയുടെയും ഇമ്രാൻ മുസ്തഫയുടെയും വിവാഹം. പിന്നീട് ഇവർ ഡൽഹിയിലേക്കു താമസംമാറി. നഗരത്തിലെ പെൺകുട്ടികളെപോലെ പെരുമാറാനും അതേ രീതിയിൽ വസ്ത്രങ്ങൾ ധരിക്കാനും ഭർത്താവ് നിരന്തരം ആവശ്യപ്പെട്ടതായി പറയുന്നു. എന്നാൽ ഇതിൽ നൂറി ഫാത്തിമയ്ക്ക് താൽപര്യമില്ലാത്തതാണ് മുത്തലാഖ് ചൊല്ലാനുള്ള കാരണമായി വിലയിരുത്തുന്നത്. ഇതും പറഞ്ഞ് തന്നെ ഇമ്രാൻ മർദിക്കാറുണ്ടായിരുന്നെന്ന് നൂറി പറയുന്നു.

ദിവസങ്ങൾക്കുമുൻപ് ഇമ്രാൻ വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയെന്നും പരാതിയിലുണ്ട്. കമ്മിഷനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചെന്ന് വനിതാകമ്മിഷൻ അധ്യക്ഷ ദിൽമാനി മിശ്ര പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നിലവിൽവന്ന മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മൂന്നുവർഷംവരെ ജയിൽശിക്ഷ ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP