Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനിടെ നേതാക്കൾക്ക് നേരേ ഷൂസേറ്; ഏറുകൊള്ളാതെ ഒഴിഞ്ഞ് പാർട്ടി വക്താവ് ജി.വി.എൽ.നരസിംഹ റാവു; ഷൂസെറിഞ്ഞയാൾ ഡോക്ടറെന്ന് പൊലീസ്; സംഭവത്തിന് പിന്നിൽ കോൺഗ്രസെന്ന് ബിജെപി

ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിനിടെ നേതാക്കൾക്ക് നേരേ ഷൂസേറ്; ഏറുകൊള്ളാതെ ഒഴിഞ്ഞ് പാർട്ടി വക്താവ് ജി.വി.എൽ.നരസിംഹ റാവു; ഷൂസെറിഞ്ഞയാൾ ഡോക്ടറെന്ന് പൊലീസ്; സംഭവത്തിന് പിന്നിൽ കോൺഗ്രസെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി ദേശീയ ആസ്ഥാനത്തെ വാർത്താസമ്മേളനത്തിനിടെ പാർട്ടി വക്താവിന് നേരെ ഷൂസേറ്. ദേശീയ വക്താവും രാജ്യസഭാ എംപിയുമായ ജി.വി.എൽ.നരസിംഹ റാവുവിന് നേരെയാണ് ഷൂവെറിഞ്ഞത്. പിങ്ക് ഷർട്ട് ധരിച്ച വ്യക്തി സദസിൽ നിന്ന് ഡയസിന് മുന്നിലേക്ക് വന്ന് ഷൂ എറിയുകയായിരുന്നു. ഷൂ മൈക്കിലാണ് കൊണ്ടത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ നരസിംഹറാവു അമ്പരന്നുപോയി. മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യസിങ് ഠാക്കൂറിനെ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നരസിംഹറാവു. ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും റാവുവിന് ഒപ്പം ഉണ്ടായിരുന്നു. ഏതായാലും നേതാക്കളുടെ മേൽ ഷൂ പതിച്ചില്ല.

കാൺപൂർ സ്വദേശി ഡോ. ശക്തി ഭാർഗവാണ് ഡയസിലേക്ക് ഷൂസെറിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ശക്തി ഭാർഗവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്തുകാരണത്താലാണ് ഡോ.ശക്തി ഭാർഗവ് ബിജെപി നേതാവിനെതിരെ ഷൂസെറിഞ്ഞതെന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP