Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടക്കാൻ ഡോക്‌റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങി; കയ്യോടെ പൊക്കിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടക്കാൻ ഡോക്‌റുടെ വേഷമണിഞ്ഞ് റോഡിലിറങ്ങി; കയ്യോടെ പൊക്കിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടക്കാൻ ഡോക്‌റുടെ വേഷം കെട്ടി റോഡിലിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. പൊലീസിനെ കബളിപ്പിക്കാൻ ലാബ് കോട്ട്, ഗ്ലൗ, സർജിക്കൽ മാസ്‌ക് എന്നിവ ധരിച്ച് ഡോക്ടറാണെന്ന് ചമഞ്ഞ് റോഡിലൂടെ ടന്ന അശുതോഷ് ശർമ്മയാണ് പൊലീസിന്റെ പിടിയിലായത്. യുവാവിനെ കണ്ടപ്പോഴെ സംശയം തോന്നിയ പൊലീസ് ഇയാളെ കയ്യോടെ പൊക്കുക ആയിരുന്നു.

ബുധനാഴ്ച പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ അശുതോഷ് ശർമ്മ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. യുവാവിന്റെ വേഷത്തിൽ സംശയം തോന്നിയ പൊലീസ് ഉദ്യോസ്ഥർ ചില ചോദ്യങ്ങൾ ചോദിച്ചതോടെയാണ് ഇയാളുടെ കള്ളിവെളിച്ചത്തായത്. പൊലീസിനോട് ആദ്യം ഡോക്ടറാണെന്ന് വാദിച്ചെങ്കിലും പിന്നീട് ഇയാൾ സത്യം തുറന്നുപറയുകയായിരുന്നു.

കാൺപൂർ സ്വദേശിയാണ് യുവാവ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP