Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലിരുന്ന് പുകവലിച്ചാൽ എല്ലാരും രോഗികളാകും എന്ന് പറഞ്ഞത് ഇഷ്ടക്കേടുണ്ടാക്കി; അമിത മദ്യപാനത്തേയും പുകവലിയേയും ചൊല്ലി സഹോദരന്മാർ തമ്മിൽ വാക്കേറ്റവും പതിവ്; തർക്കം മൂത്തപ്പോൾ പുകവലി തടഞ്ഞ സഹോദരനെ ശ്വാസം മുട്ടിച്ച് കൊന്നു

വീട്ടിലിരുന്ന് പുകവലിച്ചാൽ എല്ലാരും രോഗികളാകും എന്ന് പറഞ്ഞത് ഇഷ്ടക്കേടുണ്ടാക്കി; അമിത മദ്യപാനത്തേയും പുകവലിയേയും ചൊല്ലി സഹോദരന്മാർ തമ്മിൽ വാക്കേറ്റവും പതിവ്; തർക്കം മൂത്തപ്പോൾ പുകവലി തടഞ്ഞ സഹോദരനെ ശ്വാസം മുട്ടിച്ച് കൊന്നു

ഡൽഹി: വീട്ടിലിരുന്ന് പുകവലിക്കുന്നത് കാരണം മറ്റുള്ളവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്ന ആരോപണം ഇഷ്ടപ്പെടാത്ത യുവാവ് പുകവലി നിർത്താൻ ആവശ്യപ്പെട്ട സഹോദരനെ ശ്വാസംമുട്ടിച്ച് കൊന്നു. ഡൽഹിയിലെ ആനന്ദ് പർബാട്ട് സ്വദേശി സത്യദേവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സത്യദേവിന്റെ സഹോദരൻ ശിശുപാൽ കുമാറിനെ പൊലീസ് പിടികൂടി. ആനന്ദ് പർബാട്ടിലെ ഇവരുടെ വസതിയിലായിരുന്നു സംഭവം. ഷൂ ലെയ്‌സ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്.

ശിശുപാൽ കുമാറിന്റെ അമിത മദ്യപാനത്തെയും പുകവലിയെയും ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും തർക്കത്തിലേർപ്പെട്ടിരുന്നു. ശിശുപാൽ വീട്ടിലിരുന്ന് പുകവലിക്കുന്നത് കാരണം മറ്റുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനാലാണ് സത്യദേവ് സഹോദരനെ ശാസിച്ചത്. കഴിഞ്ഞ ബുധനാഴ്ചയും ശിശുപാൽ പുകവലിക്കുന്നത് കണ്ട സത്യദേവ് പുകവലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ ഇതേചൊല്ലി വഴക്കിടുകയും ചെയ്തു.

ഈ തർക്കത്തിനിടെ കലിപൂണ്ട ശിശുപാൽ കുമാർ ഷൂലെയ്സ് ഉപയോഗിച്ച് സത്യദേവിന്റെ കഴുത്തിൽമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശിശുപാൽ ഉടൻതന്നെ സഹോദരനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടർന്ന് സഹോദരൻ മരണപ്പെട്ട വിവരം വീട്ടുകാരെയും അറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു ഇയാൾ വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.

എന്നാൽ സത്യദേവിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. ഇതോടെയാണ് ശിശുപാൽ കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ശിശുപാൽ കുമാർ കുറ്റംസമ്മതിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അങ്ങനെ സംഭവിച്ചുപോയെന്നായിരുന്നു ഇയാളുടെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP