Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്ന് കെട്ടിത്തൂക്കിയത് ഇൻഷുറൻസ് തുക ലഭിക്കാൻ; വീടിന് സമീപം തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ തലയിൽ കണ്ടത് പരിക്ക്; ഇൻഷുറൻസ് പോളിസിയുടെ നോമിനിയിൽ നിന്ന് തന്നെ നീക്കം ചെയ്യുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് സഹോദരൻ

ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്ന് കെട്ടിത്തൂക്കിയത് ഇൻഷുറൻസ് തുക ലഭിക്കാൻ; വീടിന് സമീപം തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ തലയിൽ കണ്ടത് പരിക്ക്; ഇൻഷുറൻസ് പോളിസിയുടെ നോമിനിയിൽ നിന്ന് തന്നെ നീക്കം ചെയ്യുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

അജ്മീർ: ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ഭിന്നശേഷിക്കാരനായ സഹോദരനെ യുവാവ് കൊന്ന് കെട്ടിത്തൂക്കി. രാജസ്ഥാനിലെ അജ്മേറിലാണ് സംഭവം നടന്നത്. ഹതൻഖേഡ സ്വദേശിയായ ദൗവിനെയാണ് സഹോദരൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ ദൗവിന്റെ ഇളയസഹോദരൻ വജീറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഞായറാഴ്ചയാണ് ദൗവിനെ വീടിനു സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ മൃതദേഹ പരിശോധനയിൽ ദൗവിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുള്ളതായും കണ്ടെത്തി.

തലയ്ക്ക് പരിക്കേറ്റിട്ടുള്ളതിൽ ദുരൂഹത കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ദൗവിന്റെ സഹോദരൻ വജീർ കുടുംബവുമായി നല്ല രീതിയിലുള്ള ബന്ധം പുലർത്തിയിരുന്നില്ലെന്നും ദൗവിന്റെ ഇൻഷുറൻസ് പോളിസിയുടെ നോമിനിയും വജീറാണെന്നും കണ്ടെത്തി. തുടർന്ന് വജീറിനെ ചോദ്യം ചെയ്തതിലൂടെയാണ് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വേണ്ടി നടത്തിയ കൊലപാതകത്തെക്കുറിച്ച് അറിയുന്നത്. എപ്പോഴും കുടുംബവഴക്ക് ഉണ്ടായതിനെ തുടർന്ന് വജീർ സ്വന്തം വീട്ടിൽ നിന്ന് താമസം മാറി കഴിയുകയായിരുന്നു. എന്നാൽ താമസം മാറിയതോടെ ദൗ പോളിസിയുടെ നോമിനിയിൽ നിന്ന് തന്നെ നീക്കം ചെയ്താൽ ഇൻഷുറൻസ് തുക മുഴുവൻ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് വജീറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP