Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാമുകിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം; ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം ഉറപ്പിച്ചതോടെ വില്ലനായത് പ്രണയിനിക്ക് പരപുരുഷ ബന്ധമെന്ന വിജയ് കുമാറിന്റെ സംശയം

കാമുകിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം; ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹം ഉറപ്പിച്ചതോടെ വില്ലനായത് പ്രണയിനിക്ക് പരപുരുഷ ബന്ധമെന്ന വിജയ് കുമാറിന്റെ സംശയം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് യുവതിക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന്. മുംബൈ സ്വദേശിയായ വിജയ് കുമാർ ഹരിജൻ എന്ന 24 കാരനാണ് കാമുകി സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ദുരുഖാന സ്വദേശികളായ ഇരുവരും അടുത്തു തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ, തന്റെ കാമുകിക്ക് വേറെ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവാവ് പെൺകുട്ടിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കൊലപ്പെടുത്തിയത്.

യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകം നടത്തിയത്. ഹോട്ടലിൽ മുറിയെടുത്ത യുവാവ് കാമികിയെ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് ഇവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഹോട്ടൽ മുറിയിലെത്തിയ പെൺകുട്ടിയുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. അതിന് ശേഷമാണ് കൊലപ്പെടുത്തിയത്.

ഹോട്ടൽ മുറിയിൽ വെച്ച് യുവാവ് പെൺകുട്ടിയെ കയറ് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആരുമറിയാതെ മുറിക്ക് പുറത്തു കടന്ന ഇയാൾ മുറി പുറത്തു നിന്നും പൂട്ടി സ്ഥലം വിട്ടു. തുടർന്ന് ട്രെയിന് മുന്നിൽ ചാടി ഇയാൾ ആത്മഹത്യക്കും ശ്രമിക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതോടെ ഹോട്ടൽ അധികൃതർ സ്‌പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ സന്ധ്യയെ കണ്ടെത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നതായ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP