Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയം; വാക്കുതർക്കത്തിനൊടുവിൽ യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു

ഭാര്യയുമായി അവിഹിതമുണ്ടെന്ന് സംശയം; വാക്കുതർക്കത്തിനൊടുവിൽ യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു

ഡൽഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ബന്ധുവിനെ കുത്തിക്കൊന്നു. സംഭവത്തെ തുടർന്ന് അനിൽ ചൗധരി(38)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്. ചൗധരിക്കൊപ്പം കൂട്ടാളികളായിരുന്ന രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ നിഹൽ വിഹർ പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് സംഭവം നടന്നത്.

സംഭവ നടക്കുന്നതിങ്ങനെ. ഭാര്യയുമായി അവിതിഹതമുണ്ടെന്ന സംശയത്തെ തുടർന്ന് വികാസിനെ ചൗധരി തന്റെ വീട്ടിൽ വിളിച്ചു വരുത്തി. ഇരുവരുടെയും ദീർഘ നേരത്തെ സംഭാഷണത്തിനൊടുവിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ശേഷം രോഷം പൂണ്ട ചൗധരി തന്റെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വികാസിന്റെ മൃതദേഹം ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവ വേളയിൽ വികാസിന്റെ പക്കൽ ഉണ്ടായിരുന്ന 15,000രൂപ വിലമതിക്കുന്ന ഫോണും ആഭരണങ്ങളും മോഷ്ടിച്ച കുറ്റത്തിനാണ് ചൗധരി ഒപ്പമുണ്ടായിരുന്ന ബഗിൽ(38)കംറൂൾ ഹുഡ(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വികാസ് ഡൽഹിയിലെ കെമിക്കൽ ഫാക്ടറിയിലും ചൗധരി ഒരു ഷൂ ഫാക്ടറിയിലുമാണ് ജോലി നോക്കിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP